head1
head3

എല്ലാര്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങി ഐറിഷ് ബജറ്റ് ഒക്ടോബര്‍ 10 ന് ,ലോക്കല്‍ ഇലക്ഷന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍

ഡബ്ലിന്‍ : സാധാരണക്കാര്‍ക്ക് നേട്ടമുണ്ടാവുന്ന നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങി ഐറിഷ് സര്‍ക്കാര്‍. ഒക്ടോബര്‍ 10 ന് ധനകാര്യമന്ത്രി ദേശീയ അവതരിപ്പിക്കുന്ന ബജറ്റില്‍ ആശാകരമായ ഏറെ പ്രഖ്യാപനങ്ങള്‍ ഉണ്ടയേക്കും.

ലോക്കല്‍ ഇലക്ഷന് വെറും എട്ടു മാസം മാത്രം ബാക്കി നില്‍ക്കെ ജനങ്ങള്‍ക്ക് കൈയയച്ച് നല്‍കാനാണ് ഭരണമുന്നണി തയാറെടുക്കുന്നത്.

യാത്രക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും ,ഇടത്തരം കുടുംബങ്ങള്‍ക്കും നേട്ടം നല്‍കി ഈ മാസം അവസാനം മുതല്‍ ഇന്ധനത്തിന്മേലുള്ള എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്നത് ഒഴിവാക്കിയേക്കും.പെട്രോള്‍ ലിറ്ററിന് 7c ഉം ഡീസലിന് 5c ഉം അവസാനമായി വര്‍ധിപ്പിച്ച ശേഷം ഇന്ധനവില രണ്ട് യൂറോയില്‍ താഴെയാക്കി ഉറപ്പിക്കാന്‍ മറ്റു നിര്‍ദിഷ്ട എക്സൈസ് തീരുവകള്‍ ഒഴിവാക്കാനാണ് പദ്ധതി.

അതേസമയം, നൂറുകണക്കിന് പുതിയ സ്‌കൂളുകളിലേക്ക് ചൂടുള്ള ഭക്ഷണം നല്‍കുന്നത് വ്യാപിപ്പിച്ചുകൊണ്ട് സ്‌കൂള്‍ മീല്‍സ് പ്രോഗ്രാമിന് ധനസഹായം വര്‍ദ്ധിപ്പിക്കും. അയര്‍ലണ്ടിലെ എല്ലാ സ്‌കൂളുകളിലെയും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളില്‍ എല്ലാ ദിവസവും ചൂടുള്ള ഭക്ഷണം(Hot Food} സൗജന്യമായി ലഭിക്കുന്ന ഒരു പദ്ധതിയാണിത്.. നിലവില്‍ ഒരോ കുട്ടിക്കും ലഭിക്കുന്ന പ്രഭാതഭക്ഷണത്തിന് 60 സെന്റ് 75 സെന്റാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. ബ്രെഡ്, പഴം, പാല്‍ അല്ലെങ്കില്‍ യോഗട്ട് എന്നിവ ഉള്‍പ്പെടുന്നന്ന പ്രഭാത ഭക്ഷണ പദ്ധതി നിലനിര്‍ത്തി കൊണ്ടായിരിക്കും.

ഒരു സാന്‍ഡ്വിച്ചും ചൂടുള്ള പാനീയവും പോലെയുള്ള ഉച്ചഭക്ഷണത്തിന് 1.40 യൂറോയുടെ ധനസഹായം പദ്ധതി ഏതാനം സ്‌കൂളുകള്‍ക്ക് നിലവില്‍ നല്‍കുന്നുണ്ട് , അതേസമയം പരിമിതമായ തോതില്‍ ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഓരോ ഹോട്ട് സ്‌കൂള്‍ ഭക്ഷണത്തിനും ഫണ്ടിംഗായി ഓരോ വിദ്യാര്‍ത്ഥിക്കും 2.90 യൂറോ നല്‍കുന്നത് 3.20 യൂറോയാക്കി ഉയര്‍ത്തി രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.ഘട്ടം ഘട്ടമായാവും ഇത് നടപ്പാക്കുക.

നല്ല നിലവാരമുള്ള ഭക്ഷണത്തിന്റെ അഭാവം നിമിത്തം കഴിവില്ലാത്ത കുട്ടികള്‍ക്ക്, അവര്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് സ്ഥിരവും പോഷകസമൃദ്ധവുമായ ഭക്ഷണം നല്‍കുക എന്നതാണ് സ്‌കൂള്‍ ഭക്ഷണ പരിപാടിയുടെ ലക്ഷ്യം.ക്രിസ്മസ്, ഈസ്റ്റര്‍, മിഡ് ടെം ഇടവേളകള്‍ എന്നികാലങ്ങളിലടക്കം ഭക്ഷണം നല്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പ്രോഗ്രാം വിപുലീകരിക്കാന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.

തേര്‍ഡ് ലെവല്‍ കോളജുകളിലെ കുട്ടികളുടെ ഫീസുകളില്‍ 1,000 യൂറോ കൂടി കുറയ്ക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

കോളേജില്‍ തുടര്‍പഠനം നടത്താന്‍ ആഗ്രഹിക്കുന്ന സിംഗിള്‍ മാതാ,പിതാക്കളെ സഹായിക്കുന്നത്തിനായും , കൂടുതല്‍ ഗ്രാന്റുകള്‍ പ്രഖ്യാപിച്ചേക്കും.

മെച്ചപ്പെട്ട ശിശു സംരക്ഷണ സൗകര്യങ്ങള്‍ക്കൊപ്പം കൊച്ചുകുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കൂടുതല്‍ സഹായിക്കാനുള്ള പദ്ധതികളും ബജറ്റില്‍ ഉണ്ടാവും. പണപ്പെരുപ്പത്തിന്റെയും ജീവനക്കാരുടെ നിലവാര ആവശ്യകതകളുടെയും പശ്ചാത്തലത്തില്‍ ക്രേഷുകളുടെ ചിലവ് കുറയ്ക്കാന്‍ ബജറ്റ് കാരണമായേക്കും.അതേസമയം, കുട്ടികള്‍ക്കിടയിലെ ദാരിദ്ര്യം അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പാക്കേജ് അര ബില്യണ്‍ യൂറോയില്‍ അധികം ചിലവ് വരുന്നതാവും. കുട്ടികളുടെ ദാരിദ്ര്യം ‘താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളുടെ ഒരു പ്രശ്‌നമാണത്.’, ഓരോ ഏഴ് ഐറിഷ് കുട്ടികളില്‍ ഒരാള്‍ക്ക് ഇത് ബാധകമാണെന്ന് സോഷ്യല്‍ ജസ്റ്റിസ് അയര്‍ലണ്ടിലെ സൂസന്‍ റോജേഴ്‌സ് പറഞ്ഞു.

വൈദ്യുതി കമ്പനികള്‍ അടുത്തിടെ നിരക്ക് നേരിയ തോതില്‍ കുറച്ചെങ്കിലും ഊര്‍ജ്ജവില ഉയര്‍ന്നു തന്നെയാണുള്ളത്.കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ തലത്തിലും ഉണ്ടായേക്കുമെന്ന സൂചനകളുണ്ട്.

ശൈത്യകാലത്ത് ഗാര്‍ഹിക ബില്ലുകളിലെ ഫ്രഷ് എനര്‍ജി ക്രെഡിറ്റുകളില്‍,കഴിഞ്ഞ തവണ നല്‍കിയത് പോലെ € 200 യൂറോയുടെ ക്രഡിറ്റുകള്‍ നല്കിയേക്കുമെന്നും സൂചനയുണ്ട്.

ആദായനികുതി ഇനത്തില്‍ ,കൂടുതല്‍ പേ ക്രെഡിറ്റുകളും വിപുലീകരിക്കുന്ന ശമ്പള ബാന്‍ഡുകളും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമായേക്കും.

യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് നിലവിലുള്ള (USC) 4.5pc നിരക്കില്‍ നിന്ന് 0.5 ശതമാനം പോയിന്റ് വരെയെങ്കിലും കുറയാന്‍ സാധ്യതയുണ്ട്.

സാമൂഹ്യക്ഷേമ പേയ്മെന്റുകളെല്ലാം €10 വര്‍ദ്ധിപ്പിക്കാമെന്ന പ്രതീക്ഷയും ഭരണമുന്നണിയ്ക്കുണ്ട്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.