head1
head3

ഐറിഷ് സിറ്റിസണ്‍ഷിപ്പ് നിഷേധിക്കപ്പെട്ടാല്‍ ഏകാംഗ കമ്മിറ്റിക്ക് അപേക്ഷ നല്‍കാം

ഡബ്ലിന്‍: ഐറിഷ്സിറ്റിസണ്‍ഷിപ്പ് നിഷേധിക്കപ്പെട്ടത് സംബന്ധിച്ച പരാതികള്‍ ഇനി മുതല്‍ ഏകാംഗ കമ്മിറ്റി പരിഗണിക്കും. ഐറിഷ് പൗരത്വം നിഷേധിക്കപ്പെട്ടതിന്റെ കാര്യ കാരണങ്ങള്‍ പുനരവലോകനം ചെയ്യുന്നതിനാണ് സിംഗിള്‍ പേഴ്‌സണ്‍ ഓഫ് എന്‍ക്വയറി കമ്മിറ്റി രൂപീകരിച്ചത്.ദേശീയ സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണിത്. റിട്ട.ജഡ്ജി ജോണ്‍ ഹെഡിഗന്‍ പുതിയ സിംഗിള്‍ പേഴ്‌സണ്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കും.

നാച്ചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചതിന്റെ അവലോകനങ്ങളായിരിക്കും കമ്മിറ്റി പരിഗണിക്കുക.2020 സെപ്റ്റംബര്‍ 30ന് ശേഷമുള്ള തീരുമാനങ്ങളാണ് കമ്മിറ്റി പരിഗണിക്കുക.നാച്ചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെട്ടവര്‍ മൂന്ന് മാസത്തിനുള്ളില്‍ രേഖാമൂലം അപേക്ഷ നല്‍കണം.

ദി മെംബര്‍,
സിംഗിള്‍ പേഴ്‌സണ്‍ കമ്മിറ്റി
Naturalisationenhancedprocess@justice.ie എന്നവിലാസത്തിലാണ് അപേക്ഷ നല്‍കേണ്ടത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.