ഡബ്ലിന്‍ : ഓ ഐ സീ സീ അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ഡബ്ലിനിലെ ആഡംസ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി. ഓ ഐ സീ സീ അയര്‍ലണ്ട് പ്രസിഡന്റ് എം എം ലിങ്ക് വിന്‍സ്റ്റര്‍ അധ്യക്ഷത വഹിച്ചു.
തങ്ങളുടെ വ്യക്തി ജീവിതത്തിലും, രാഷ്ട്രീയ ജീവിതത്തിലും ഉമ്മന്‍ ചാണ്ടിയുമായുള്ള നിരന്തര സമ്പര്‍ക്കത്തിന്റെ മധുരസ്മരണകള്‍ പരസ്പരം പങ്കുവച്ച യോഗത്തില്‍ രാജു കുന്നക്കാട് (പ്രവാസി കേരള കോണ്‍ഗ്രസ് ), മനോജ് ഡി മന്നത് (ക്രാന്തി), ഫവാസ് മാടശേരി (കെ എം സീ സീ), റോയ് കുഞ്ചലകാട് (കേരള ഹൗസ്), ജോജി എബ്രഹാം, സുനില്‍ ഫിലിപ്പ്, റോയ് പേരയില്‍, സിന്ധു മേനോന്‍, വിനു കളത്തില്‍, സുബിന്‍ ഫിലിപ്പ്, ജോസ് കൊല്ലങ്കോട്, സോബിന്‍ വടക്കേല്‍, തോമസ് ലൂക്കന്‍, ബെന്നി ജോസഫ്, ലിജു ജോസഫ്, വൈശാഖ് ബ്യൂമൗണ്ട്, നിതിന്‍ ജോര്‍ജ്, മാത്യൂ തുടങ്ങിയവര്‍ സംസാരിച്ചു.
സാന്‍ജോ മുളവരിക്കലിന്റെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ഓ ഐ സീ സീ ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍പറമ്പില്‍ നന്ദി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.


Comments are closed.