ഗോള്‍വേ :അയര്‍ലണ്ടിലെ ഗോള്‍വേ പബ്‌ളിക്ക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്ക് (PPN ) സെക്രട്ടറിയേറ്റിലേയ്ക്ക് മലയാളി പ്രാതിനിധ്യം.
സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ഇലക്ട്രറല്‍ യൂണിറ്റില്‍ നിന്നുള്ള പ്രതിനിധിയായി ബല്ലിനാസ്ലോയിലെ സാമൂഹ്യപ്രവര്‍ത്തകനും,സംഘാടകനുമായ ജോര്‍ജ് ഫ്രാന്‍സീസാണ് ഗോള്‍വേ പി പി എന്‍ സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്
ബല്ലിനാസ്ലോ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപക അംഗവും,മുന്‍ പ്രസിഡണ്ടുമായ ജോര്‍ജ് ഫ്രാന്‍സീസ് ,ബല്ലിനാസ്ലോ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ സെക്രട്ടറി കൂടിയാണ്.ഇടുക്കി ബൈസൺവാലി സ്വദേശിയായ ജോർജ് ഫ്രാൻസീസ് സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു.
അയര്‍ലണ്ടിലെ വികേന്ദ്രീകൃത പ്ലാനിംഗ് സംവിധാനത്തില്‍ പദ്ധതികള്‍ രൂപപ്പെടുത്താനുള്ള ദൗത്യമാണ് കൗണ്ടി തലത്തിലുള്ള ഓരോ PPN സമിതികള്‍ക്കുമുള്ളത്. കൗണ്‍സിലര്‍മാരോടൊപ്പം പി പി എന്‍ പ്രതിനിധികളും ചേര്‍ന്ന് രൂപീകരിക്കുന്ന സ്ട്രാറ്റജിക് പോളിസി കമ്മിറ്റികളാണ് അടുത്ത വര്‍ഷങ്ങളിലേക്കുള്ള പദ്ധതികള്‍ക്ക് രൂപം കൊടുക്കുക.കമ്യുണിറ്റി ഗ്രൂപ്പുകള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഗ്രാന്റുകള്‍ ലഭിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കും കൗണ്ടി തലത്തിലുള്ള പി പി എന്നുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.


Comments are closed.