head1
head3

ഡബ്ലിനില്‍ നിര്യാതയായ ബിനുമോള്‍ പോളശ്ശേരിയ്ക്ക് ഇന്ന് ഡബ്ലിന്‍ മലയാളി സമൂഹം അന്ത്യാഞ്ജലിയേകും

ഡബ്ലിന്‍ ; ഡബ്ലിനില്‍ നിര്യാതയായ മലയാളി നഴ്‌സ് ബിനുമോള്‍ പോളശ്ശേരിയ്ക്ക് മലയാളി സമൂഹം ഇന്ന് അന്ത്യാഞ്ജലിയേകും. ബ്ലാഞ്ചാര്‍ഡ്‌സ്ടൗണില്‍ താമസിക്കുന്ന മേലുകാവ് മറ്റം പുലയന്‍പറമ്പില്‍ ബിനോയ് ജോസിന്റെ ഭാര്യ ബിനുമോള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിര്യാതയായത്.

ബ്‌ളാഞ്ചാര്‍ഡ്സ് ടൗണിലെ ക്‌ളോണ്‍സില വില്ലേജിലുള്ള ക്‌ളോണ്‍സില്ല ഫ്യുണറല്‍ ഹോമിലാണ് ബിനുമോള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.ഇന്ന് (ബുധന്‍ )വൈകിട്ട് അഞ്ച് മണി മുതല്‍ 8 മണി വരെയാണ് പൊതുദര്‍ശനം.

ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്സായി ഏറെ നാളായി സേവനം അനുഷ്ടിച്ച ബിനുമോള്‍ അയര്‍ലണ്ടിലെങ്ങും വിപുലമായ സുഹൃദ്ബന്ധങ്ങങ്ങള്‍ ഉണ്ടായിരുന്നു.അകാലത്തില്‍ ഉണ്ടായ ബിനുമോളുടെ വേര്‍പാടില്‍ ഏറെ സങ്കടത്തിലാണ് ബിനുമോളുടെ ഉറ്റവര്‍.

കോട്ടയം കാളികാവ് പി.ജെ ഉലഹന്നാന്റെയും (റിട്ടയേര്‍ഡ് പ്രൊഫസര്‍) മേരിയുടെയും മകളാണ്.

മക്കള്‍: എഡ്വിന്‍, ഈതന്‍ , ഇവാ

സംസ്‌ക്കാരം പിന്നീട് കേരളത്തില്‍.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.