head3
head1

അന്തരിച്ച ജെയിന്‍ പൗലോസിന്, ഐറിഷ് മലയാളി സമൂഹം ഇന്ന് അന്ത്യാഞ്ജലിയേകും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ദ്രോഗഡയില്‍ കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച ആലുവാ സ്വദേശിയും, ഇന്ത്യന്‍ ഫാമിലി അസോസിയേഷന്‍ പ്രസിഡണ്ടുമായിരുന്ന ജെയ്ന്‍ പൗലോസ് പുറമഠത്തിന് ഐറിഷ് സമൂഹം ഇന്ന് അന്ത്യാഞ്ജലിയേകും.

ജൂലൈ 9 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 7 മണി വരെ Tullyallen (A92 AH63) ലെ Tullyallen കമ്മ്യൂണിറ്റി സെന്ററിൽ  ജെയിനിന്റെ മൃതദേഹം പൊതുദർശനത്തിനായി വെയ്ക്കും. ജീവിതത്തെ ഉടനീളം  വർണ്ണാഭമാക്കിയ,ഒരിക്കലും സങ്കടങ്ങളെ ഇഷ്ടപെടാത്ത  ജെയ്‌നിന്,  അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തുന്നവരോട്  വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചെത്തുവാൻ  ജെയിന്റെ കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ജെയ്ന്‍ പൗലോസ് അയര്‍ലണ്ടിലെ ആദ്യകാല ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാളും സാംസ്‌കാരിക സംഘടനയായ ക്രാന്തി ദ്രോഗഡ യൂണിറ്റിന്റെ മുന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S<

Comments are closed.