ഡബ്ലിന്‍: ബ്ലാക്ക് റോക്ക് സാന്‍ഡിഫോര്‍ഡ് മേഖലയിലെ നൂറിലധികം വരുന്ന മലയാളി യുവാക്കളുടെ പുതിയ ക്രിക്കറ്റ് കൂട്ടായ്മയായ ‘Sandyford Satrikers’ ന്റെ നേതൃത്വത്തില്‍ , ഡണ്‍ലേരി ഇന്റഗ്രേഷന്‍ ഫോറത്തിന്റെ സഹകരണത്തോടെ ജൂലൈ 23, 30 തീയതികളിലായി ഡബ്ലിന്‍ പ്രീമിയര്‍ ലീഗ് എന്ന പേരില്‍ ഓള് അയര്‍ലണ്ട് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു.
ഡബ്ലിനിലേയും മറ്റു കൗണ്ടികളിലെയും ഉള്‍പ്പെടെ അതിശക്തരായ 18 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
ഷാംങ്കില്,ഷാങ്ഹാനാ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത് .
ഒന്നാം സ്ഥാനക്കാര്‍ക്ക് എവര്‍ റോളിങ് ട്രോഫിയും 501 യൂറോയും , രണ്ടാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും 301 യൂറോയും സമ്മാനമായി ലഭിക്കും. കൂടാതെ ടൂര്‍ണമെന്റിലെ മികച്ച താരങ്ങള്‍ക്ക് മെഡലുകളും സമ്മാനിക്കും
അയര്‍ലണ്ടിലെ പ്രശസ്തമായ Education consultancy ആയ ‘Just Right Overseas Studies Limited’ , Ingredients ഏഷ്യന്‍ സ്റ്റോര്‍ എന്നിവ ആണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സേഴ്സ് ചുമതല ഏറ്റെടുത്തിരിക്കുന്നത് . സൗത്ത് ഡബ്ലിന്‍ മേഖലയില്‍ മലയാളി കൂട്ടായ്മയുടെ തേരോട്ടങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാനാണ് സാന്‍ഡിഫോര്‍ഡ് സ്ട്രൈക്കേഴ്സിന്റെ തീരുമാനം .
മുഴുവന്‍ കായിക പ്രേമികളെയും ജൂലൈ 23,30 തീയതികളില്‍ Shanghana പാര്‍ക്കിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.