ഡബ്ലിന്‍ :വാടകയ്ക്കാണെങ്കിലും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കണ്ടേത് അത്യാവശ്യമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഓര്‍മ്മപ്പെടുത്തുന്നു.മെയ് മാസത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണിലെ ഫാല്‍ക്കണ്‍ വ്യൂ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കിലുണ്ടായ വന്‍ തീപിടിത്തമാണ് വാടകക്കാരുടെ ഇന്‍ഷ്വറന്‍സ് പ്രശ്‌നം ചര്‍ച്ചയാക്കുന്നത്.തീപിടുത്തത്തില്‍ ആള്‍ നാശമൊന്നുമുണ്ടായില്ലെങ്കിലും വാടകക്കാര്‍ക്ക് ഏറെ നഷ്ടമുണ്ടായി.
കെട്ടിടത്തിനും പ്രോപ്പര്‍ട്ടികള്‍ക്കും ഘടനാപരമായുണ്ടാകുന്ന നഷ്ടങ്ങളെ മാനേജ്‌മെന്റ് കമ്പനിയോ ഭൂവുടമകളോ എടുത്ത ഇന്‍ഷുറന്‍സ് പരിരക്ഷിക്കും. എന്നാല്‍ വാടകക്കാര്‍ക്കുണ്ടാകുന്ന ഉപകരണങ്ങളുടെയും മറ്റും നഷ്ടം നികത്താതെ പോകുന്നു.കാരണം ഇതൊന്നും ഗ്രൂപ്പ് ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ വരില്ല.അതിനാലാണ് അയര്‍ലണ്ടിലെമ്പാടുമായി അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് വാടകക്കാര്‍ മതിയായ ഇന്‍ഷ്വറന്‍സ് സുരക്ഷ ഉറപ്പാക്കണമെന്ന് ബ്രോക്കര്‍മാര്‍ ആവശ്യപ്പെടുന്നത്.
അയര്‍ലണ്ടില്‍ 3,30,632 വാടകക്കാര്‍
അയര്‍ലണ്ടില്‍ 3,30,632 പേരാണ് വാടകയ്ക്ക് താമസിക്കുന്നതെന്നാണ് കണക്ക്.1,53,192 പേര്‍ ലോക്കല്‍ അതോറിറ്റി ഭവനങ്ങളിലും കഴിയുന്നുഇവരില്‍ മൂന്നിലൊന്നു പേരും അപ്പാര്‍ട്ട്്മെന്റുകളിലാണ് കഴിയുന്നതെന്ന് സി എസ് ഒ കണക്കുകള്‍ പറയുന്നു.ഇവര്‍ക്കാകട്ടെ യാതോരു ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല.അഗ്‌നിബാധയും മറ്റും മൂലം നാശമുണ്ടായാല്‍ ആരും അത് നികത്തില്ല. സ്വന്തം പോക്കറ്റില്‍ നിന്നും പണം നഷ്ടമാകുന്ന സ്ഥിതിവരും.അതൊഴിവാക്കുന്നതിനാണ് മികച്ച ഇന്‍ഷുറന്‍സ് ആവശ്യമാകുന്നത്.
വിലയുള്ളവയെല്ലാം ഇന്‍ഷ്വര്‍ ചെയ്യണം
നമുക്കുള്ള വിലയേറിയ ലാപ്‌ടോപ്പുകള്‍, ഫോണുകള്‍, ടെലിവിഷനുകള്‍ ബൈക്കുകള്‍, ആഭരണങ്ങള്‍ തുടങ്ങി ഡിജിറ്റല്‍ ഇനങ്ങളെപ്പോലും വാടകക്കാര്‍ ഇന്‍ഷുറന്‍സ് പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമാക്കണം.10,000 യൂറോ മുതല്‍ 100,000 യൂറോ വരെ വില കണക്കാക്കി ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ് .വാര്‍ഷിക പ്രീമിയം നൂറു യൂറോയില്‍ അധികമാകില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വീട്ടിലുള്ള ഓരോ സാധനങ്ങളുടെയും മൂല്യ നിര്‍ണ്ണയം നടത്തി വേണം ഇന്‍ഷുറന്‍സെടുക്കാന്‍. ഇവയുടെ വിലകള്‍ ഓണ്‍ലൈനില്‍ ക്രോസ്-ചെക്ക് ചെയ്യാന്‍ കഴിയും. സ്വര്‍ണത്തിനും മറ്റ് ആഭരണങ്ങള്‍ക്കും ഇന്‍ഷുറന്‍സെടുക്കുന്നതിന് ബില്ലുകളും മറ്റും സൂക്ഷിച്ചുവെയ്ക്കാനും ശ്രദ്ധിക്കണം.
മോഷണവും നാശനഷ്ടവും കുറയ്ക്കാനും ശ്രദ്ധ വേണം
ഒഴിഞ്ഞുകിടക്കുന്ന വീടുകളില്‍ മോഷണത്തിനും മറ്റ് അപകടങ്ങള്‍ക്കും സാധ്യതയേറെയാണ്.വെള്ളം കയറിയോ ഇലക്ട്രിക് നഷ്ടമാകുന്നതിലൂടെയോ മോശം കാലാവസ്ഥ മൂലമോ സംഭവിക്കുന്ന കേടുപാടുകള്‍ക്കും ക്ലെയിം ചെയ്യാനാകും.അവധിയാഘോഷത്തിനായി വീടൊഴിഞ്ഞു പോകുമ്പോള്‍ മോഷണവും മറ്റും തടയുന്നതിന് ബുദ്ധിപൂര്‍വ്വമുള്ള നടപടികളും ആവശ്യമാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.