head3
head1

അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റുകള്‍ : നയമാറ്റത്തിനുള്ള പബ്ലിക്ക് കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു,നിങ്ങള്‍ക്കും പങ്കെടുക്കാം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിവിധ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡം പുനഃ പരിശോധിക്കുന്നതിനുള്ള പബ്ലിക്ക് കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു.

ക്രിട്ടിക്കല്‍ സ്‌കില്‍ ഒക്യുപേഷനുകള്‍ക്കും ,രാജ്യത്ത് ജോലി ചെയ്യാന്‍ അര്‍ഹതയില്ലാത്ത (Ineligible) തൊഴിലുകള്‍ക്കും,ജനറല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകള്‍ക്കും പുതിയ പട്ടിക രൂപപ്പെടുത്താനായുള്ള അവലോകനമാണ് ഈ അവലോകനം വഴി നടത്തുക.

രാജ്യത്തെ തൊഴിലുടമകള്‍ക്കും, തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ടവര്‍ക്കും ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 18 വരെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസസിന്റെ വെബ്സൈറ്റ് വഴി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.

അയര്‍ലണ്ടില്‍ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങളാണ് ഇപ്പോഴുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മാത്രമായി വിദഗ്ദ്ധ തൊഴിലാളികളെ കണ്ടെത്തുകയെന്നത് പലപ്പോഴും ശ്രമകരമാണ്.നോണ്‍ ഇ യൂ രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ക്രിട്ടിക്കല്‍ സ്‌കില്‍ മേഖലയില്‍ ഇപ്പോഴുള്ളതിനേക്കാള്‍ തൊഴില്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തണ്ടത് ആവശ്യമായിരിക്കുകയാണ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസസിന്റെ സഹമന്ത്രി നീല്‍ റിച്ച്മണ്ട് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് വ്യക്തമാക്കി.

ഒരു നിര്‍ദ്ദിഷ്ട തൊഴില്‍ റിക്രൂട്ട് ചെയ്യുന്നതില്‍ തൊഴിലുടമകള്‍ വെല്ലുവിളികള്‍ നേരിടുന്നതിന് കാരണം രാജ്യത്തെ തൊഴില്‍ വ്യവസ്ഥയില്‍ ആ പ്രത്യേക തൊഴിലിന് വിദേശത്തുനിന്നുള്ള ഉദ്യോഗാര്‍ഥിയെ നിയമിക്കാന്‍ അനുമതി ഇല്ലാത്തതാവാം. അത്തരം തൊഴിലുകള്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വിഭാഗത്തിലേക്ക് മാറ്റാനുള്ള പൊതുനിര്‍ദേശം ഉണ്ടായാല്‍ നിലവിലുള്ള ക്ലേശങ്ങള്‍ പരിഹരിക്കാം. മന്ത്രി റിച്ച്മണ്ട് പറഞ്ഞു. .

തൊഴില്‍ പെര്‍മിറ്റുകള്‍ക്കായുള്ള ക്രിട്ടിക്കല്‍ സ്‌കില്‍ ഒക്യുപേഷന്‍ ലിസ്റ്റിലും,ജനറല്‍ ലിസ്റ്റുകളിലും ഉള്‍പ്പെടുത്താനോ ,അഥവാ വിദേശത്തുനിന്നുള്ള തൊഴിലാളികള്‍ക്ക് ഒരു പ്രത്യേക തൊഴില്‍ വിഭാഗത്തില്‍ പ്രവേശനം നല്കരുതെന്നുള്ള അഭിപ്രായം രേഖപ്പെടുത്താനോ കണ്‍സള്‍ട്ടേഷനിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. തൊഴിലുടമകള്‍, പ്രതിനിധി സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, മറ്റ് താല്‍പ്പര്യമുള്ള കക്ഷികള്‍ എന്നിവര്‍ക്കെല്ലാം ഇത് സംബന്ധിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താം..

അയര്‍ലണ്ട് ഏറെ ദൗര്‍ലഭ്യം നേരിടുന്ന ഇപ്പോള്‍ ജനറല്‍ വര്‍ക്ക് പെര്‍മിറ്റിലുള്ള ഹെല്‍ത്ത് കെയറര്‍ മേഖലയിലെ തൊഴിലാളികള്‍,കാര്‍ഷിക തൊഴിലാളികള്‍ ,ജനറല്‍ വര്‍ക്കേഴ്‌സ് എന്നിവരെല്ലാം നിലവിലുള്ള തൊഴില്‍ പട്ടികയില്‍ നിന്നും മാറ്റി ,കൂടുതല്‍ ആനുകൂല്യങ്ങളും, രാജ്യത്തിന് പ്രയോജനവും നല്‍കുന്ന വിഭാഗത്തിലേക്ക് മാറ്റണമെന്ന് ശക്തമായ ആവശ്യം ഉയരുന്നുണ്ട്.ഏത് തൊഴിലിനേയും , ക്രിട്ടിക്കല്‍ സ്‌കില്‍ വിഭാഗത്തിലെത്തിക്കാനുള്ള അഭ്യര്‍ത്ഥന സര്‍ക്കാരിനോട് ഔദ്യോഗികമായി നടത്താനുള്ള അവസരമാണ് ഇപ്പോഴുള്ളത്.

നിങ്ങള്‍ക്ക് ഇത് സംബന്ധിച്ചുള്ള സബ്മിഷനുകള്‍ ഓഗസ്റ്റ് 18 വരെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസസിന്റെ വെബ്സൈറ്റ് വഴി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും,സബ്മിഷനുമുള്ള ഡിപ്പാര്‍ട്‌മെന്റിന്റെ വെബ് സൈറ്റ് ലിങ്ക് താഴെ കൊടുക്കുന്നു.https://enterprise.gov.ie/en/consultations/public-consultation-review-of-occupations-lists-2023.html

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a

Comments are closed.