head3
head1

ബാലിനസ്ലോയില്‍ ഇന്ന് ടാക്‌സ് വര്‍ക്ഷോപ്പ് : ഷിജുമോന്‍ ചാക്കോ നേതൃത്വം നല്‍കും

ബാലിനസ്ലോ : ബാലിനസ്ലോയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയായ BICC യും അയര്‍ലണ്ടിലെ പ്രശസ്ത ടാക്‌സ് കണ്‍സള്‍ട്ടന്റും മലയാളിയുമായ ഷിജുമോന്‍ ചാക്കോയും ചേര്‍ന്ന് ഒരുക്കുന്ന ടാക്‌സ് വര്‍ക്ക്‌ഷോപ്പ് ഇന്ന് (ജൂണ്‍ 16 ) വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.

‘TAX CHALLENGES FACED BY MIGRANT NURSES: NAVIGATING FINANCIAL IMPLICATIONS AND OPPORTUNITIES’ എന്നീ വിഷയങ്ങളാണ് മൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സംഘടിപ്പിക്കുന്ന വര്‍ക്ക് ഷോപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക.

അയര്‍ലണ്ടിലെ ടാക്‌സ് രീതികളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും, അതോടൊപ്പം ഫയലിംഗ് ചെയ്യുമ്പോള്‍ നമ്മള്‍ എടുക്കേണ്ടുന്ന മുന്‍കരുതലുകളെ കുറിച്ചും ഷിജുമോന്‍ ചാക്കോ വിശദമായി സംവദിക്കുന്നതായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. ഏവരെയും പ്രോഗ്രാമിലേയ്ക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a

Comments are closed.