തുര്‍ക്കി ‘പാര’പണി നിര്‍ത്തണം, നിയമലംഘനം നിര്‍ത്തിയാല്‍ മാത്രമേ തുര്‍ക്കിയുമായി കൂടുതല്‍ ഇടപാടുകള്‍ ഉള്ളെന്ന് പ്രധാനമന്ത്രി
ഡബ്ലിന്‍ : നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ മാത്രമേ യൂറോപ്യന്‍ യൂണിയന് ക്രിയാത്മകമായി ഇടപഴകാന്‍ കഴിയൂവെന്ന് ഐറിഷ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍.രണ്ട് ദിവസത്തെ യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഗ്രീസിന്റെയും സൈപ്രസിന്റെയും പരമാധികാര അവകാശങ്ങള്‍ തുര്‍ക്കി ലംഘിച്ചതിനെ യൂറോപ്യന്‍കൗണ്‍സില്‍ ശക്തമായി അപലപിച്ചിരുന്നു. ഗ്രീസിലും സൈപ്രസിലുമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ തുര്‍ക്കിയുമായി നല്ല രാഷ്ട്രീയ ഇടപെടലുകള്‍ നടത്തും.
സൈപ്രസിന്റെ പരമാധികാരങ്ങള്‍ തുര്‍ക്കി ലംഘിച്ചതിനെ കൗണ്‍സില്‍ ശക്തമായി അപലപിക്കുമ്പോള്‍ത്തന്നെ കിഴക്കന്‍ മെഡിറ്ററേനിയനില്‍ സുസ്ഥിരവും സുരക്ഷിതവുമായ അന്തരീക്ഷമുണ്ടാകേണ്ടതിന്റെ പ്രാധാന്യമാണ് ചര്‍ച്ച ചെയ്തതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.തുര്‍ക്കിയില്‍ നിന്നും പോസ്റ്റീവ് സമീപനമുണ്ടായാല്‍ വ്യാപാരം, ആളുകളുമായി സമ്പര്‍ക്കം, ഉന്നത തല ചര്‍ച്ചകള്‍, കുടിയേറ്റത്തില്‍ തുടര്‍ച്ചയായ സഹകരണം എന്നിവയിലൊക്കെ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കാനാവും.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പ്രോട്ടോക്കോള്‍ ഉള്‍പ്പെടെ പിന്‍വലിക്കല്‍ കരാര്‍ പൂര്‍ണ്ണമായും നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഐറിഷ് ദ്വീപിലെ തടസ്സമില്ലാത്ത വ്യാപാരവും ഇ യൂ യോഗത്തില്‍ ഉയര്‍ന്നുവന്നതായിപ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടിയെത്തുടര്‍ന്ന് നഷ്ടപ്പെട്ട വിശ്വാസം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത യൂറോപ്യന്‍ യൂണിയന്‍- യുകെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.