head3
head1

സിലിക്കൺ വാലി ബാങ്ക് തകർച്ച: ഈ യൂ ജാഗ്രത പാലിക്കണമെന്ന് യൂറോപ്യൻ കമ്മീഷണർ

ബ്രസൽസ് : സിലിക്കൺ വാലി ബാങ്കിന്റെ തകർച്ച യൂറോപ്യൻ യൂണിയനിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് യൂറോപ്യൻ കമ്മീഷണർ മൈറെഡ് മക്ഗിന്നസ്, അതിനാൽ അന്താരാഷ്ട്ര വിപണികളിൽ അരങ്ങേറുന്ന നാടകീയ സംഭവങ്ങളിൽ ഈ യൂ “ജാഗ്രത പാലിക്കണം”

“ഞങ്ങൾ യുഎസിലെ സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണ്,” മക്ഗിന്നസ് ബുധനാഴ്ച യൂറോപ്യൻ പാർലമെന്റിൽ പറഞ്ഞു. “യൂറോപ്യൻ യൂണിയനിൽ നേരിട്ടുള്ള ആഘാതം പരിമിതമായേക്കാം പക്ഷേ യൂറോപ്യൻ യൂണിയന്റെ ബാങ്കിംഗ് മേഖലയ്ക്ക് ഇത് ഒരു പാഠമാണെന്നും അവർ പറഞ്ഞു…

യുറോപ്യൻ രാജ്യങ്ങളിലെ ഉയർന്ന പണപ്പെരുപ്പം ഇത്തരം അവസ്ഥ ഉണ്ടാക്കാൻ കരണമാകാമെന്നും മക്ഗിന്നസ് മുന്നറിയിപ്പ് നൽകി, ഇത് ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളെ അസാധാരണ വേഗതയിൽ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചു.

ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന പലിശനിരക്കും സാമ്പത്തിക രംഗത്തിന് മുൻപിൽ വ്യത്യസ്ത വെല്ലുവിളികൾ നൽകും ,” മക്ഗിന്നസ് പറഞ്ഞു.. അതിനാൽ യൂറോപ്പ് ജാഗ്രത പാലിക്കണം..

2022 അവസാനത്തോടെ 200 ബില്യൺ ഡോളറിലധികം ആസ്തിയുണ്ടായിരുന്ന സിലിക്കൺ വാലി ബാങ്ക് പോലുള്ള ഒരു സ്ഥാപനം യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങൾക്കനുസരിച്ച് ഒരു “വലിയ ബാങ്ക്” ആയി പരിഗണിക്കപ്പെടുമെന്നും ഈ യു കമ്മീഷണർ അഭിപ്രായപ്പെട്ടു.

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശം, ഊർജപ്രതിസന്ധി, കുതിച്ചുയരുന്ന പണപ്പെരുപ്പം, ഉയർന്ന പലിശനിരക്ക് എന്നിവയുടെ ഫലമായി സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത് ഉണ്ടാകുന്നത്.

അതിനാൽ നിക്ഷേപകരുടെ ആത്മവിശ്വാസം, സാമ്പത്തിക സ്ഥിരത, നികുതിദായകർ എന്നിവയെ സംരക്ഷിക്കുന്നതിന് ബാങ്കിംഗ് മേഖല ഫലപ്രദമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുണ്ട്.

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്കു പിന്നാലെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി​ഗ്നേച്ചർ ബാങ്കും തകർന്നു. യുഎസ് ബാങ്കിംഗ് ചരിത്രത്തിലെ മൂന്നാമത്തെ വലിയ തകർച്ചയാണിതെന്നാണ് റിപ്പോർട്ടുകൾ. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (FDIC) സിഗ്നേച്ചർ ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ബ്രിഡ്ജ് ബാങ്ക് രൂപീകരിച്ചിട്ടുണ്ട്.

ഒരു പരിധിവരെ, സിലിക്കൺ വാലി ബാങ്കിന്റെ പതനവും തുടർന്നുണ്ടായ പരിഭ്രാന്തിയും സിഗ്‌നേച്ചർ ബാങ്കിനെ ബാധിച്ചു എന്നു തന്നെ പറയാം. നികുതിദായകർക്ക് ഒരു നഷ്ടവും ഉണ്ടാകില്ലെന്നും സിഗ്നേച്ചർ ബാങ്കിലെയും സിലിക്കൺ വാലി ബാങ്കിലെയും നിക്ഷേപകർക്ക് മുഴുവൻ നഷ്ടപരിഹാരം ലഭിക്കുമെന്നും യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റും മറ്റ് ബാങ്ക് അധികാരികളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a

Comments are closed.