head3
head1

അയര്‍ലണ്ടിലും ഹോളിയെത്തി.. നിറങ്ങളില്‍ നീരാടി നാടെങ്ങും

ഡബ്ലിന്‍ : അയര്‍ലണ്ടിലെമ്പാടും ഹോളിയുടെ വര്‍ണ്ണാഭമായ സന്ദേശമെത്തിച്ച് ഇന്ത്യന്‍ സമൂഹം.കോര്‍ക്ക് ,ഡബ്ലിന്‍ എന്നീ നഗരങ്ങളിലടക്കം കമ്യുണിറ്റികളും, യൂണിവേഴ്‌സിറ്റികളും,കോളജുകളും ഇന്നലെ ഹോളിയുടെ ഉത്സവ ലഹരിയിലായിരുന്നു.

ട്രിനിറ്റി കോളജ് കാമ്പസില്‍ നടന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ നിരവധി തദ്ദേശീയരുമെത്തി.

ഇന്ത്യന്‍ സംസ്‌കാരവും പ്രതിഭയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഹോളിയുടെ യഥാര്‍ത്ഥ ദിവസം തന്നെ അയര്‍ലണ്ടിലെ ആഘോഷങ്ങളും ഒരുക്കിയതെന്ന് നോര്‍ത്ത് ഡബ്ലിനിലെ രഹേനിയിലെ ഹോളി ആഘോഷങ്ങളിലൂടെ സംഘാടകരായ ഇന്ത്യന്‍ ലേഡീസ് ഇന്‍ അയര്‍ലണ്ട് പറഞ്ഞു.

നോര്‍ത്ത് ഡബ്ലിനിലെ ആദ്യത്തെ ഹോളി ആഘോഷം വളരെ ആവേശകരമായിരുന്നു.ഭരതനാട്യം നര്‍ത്തകി റൂത്ത് പ്രിതികയുടെ മനോഹരമായ ക്ലാസിക്കല്‍ നൃത്തം അതിഥികള്‍ക്ക് നവ്യാനുഭവമായി. 1977ലെ തന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഫിനഗേലിന്റെ റിച്ചാര്‍ഡ് ബ്രൂട്ടണ്‍ ടിഡിയും ആഘോഷങ്ങളില്‍ പങ്കെടുത്തു.

ബോളിവുഡിലെ മുന്‍നിര നമ്പറുകളെല്ലാം ഡിജെയായി ഒഴുകിയെത്തിയ ഡാന്‍സ് ഫ്ളോറില്‍ നിറങ്ങളും ഒപ്പം നൃത്തം വെച്ചു. വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ മുങ്ങിയാണ് ആഘോഷം മുന്നേറിയത്. ഇവയ്ക്കൊപ്പം സ്വാദിഷ്ടമായ ഇന്ത്യന്‍ ഭക്ഷണം കൂടിയായപ്പോള്‍ എല്ലാ അര്‍ഥത്തിലും ഹോളി ‘ജോളി’യായി.

അന്താരാഷ്ട്ര വനിതാ ദിനം പ്രമാണിച്ച് വനിതാ സംരംഭകര്‍ക്ക് ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കാനും അവസരമൊരുക്കിയിരുന്നുവെന്ന് ഇന്ത്യന്‍ ലേഡീസ് ഇന്‍ അയര്‍ലണ്ട് സ്ഥാപക സുപ്രിയ സിംഗ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a

Comments are closed.