head3
head1

അയര്‍ലണ്ടില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐറിഷ് പൗരത്വത്തിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പഠനത്തിനായോ ജോലിക്കായോ എത്തുന്നവര്‍ക്ക് സിറ്റിസണ്‍ഷിപ്പ് നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാക്കി സര്‍ക്കാര്‍. ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കുന്നതിന് സ്റ്റാമ്പ് 1ജി, സ്റ്റാമ്പ് 0 എന്നിവയില്‍ അവര്‍ ഉള്‍പ്പെട്ടിരുന്ന കാലാവധിയും പരിഗണിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു.

ഇന്ത്യയടക്കമുള്ള നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും,പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അയര്‍ലണ്ടിലേയ്ക്കുള്ള വരവ് പ്രോത്സാഹനമേകുന്നതാണ് ഈ നടപടി.

പഠനത്തിനായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് , രണ്ടു വര്‍ഷക്കാലത്തെ സ്റ്റേ ബാക്ക് കാലത്ത് ലഭിക്കുന്നത് വിസ സ്റ്റാമ്പ് 1ജിയാണ്. അതിന് ശേഷം ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ലഭിക്കുകയാണെങ്കില്‍ അവര്‍ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാം എന്നതാണ് പുതിയ വ്യവസ്ഥയുടെ പ്രത്യേകത. യൂറോപ്പില്‍ മറ്റൊരു രാജ്യവും ഇത്രയെളുപ്പത്തില്‍ പൗരത്വവ്യവസ്ഥ ലഘൂകരിച്ചിട്ടില്ല.

അയര്‍ലണ്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മാത്രം പഠനത്തിനായെത്തിയ മുപ്പത്തിനായിര യിരത്തിലധികം പേര്‍ക്ക് ഇതിനകം തൊഴില്‍ മേഖലകളില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഓ ബ്രിയാന്‍ ഇന്ത്യാ അസോസിയേറ്റ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ലിയോ ഓ ബ്രിയാന്‍ പറയുന്നു..സ്റ്റേ ബാക്ക് കാലാവധിക്കുള്ളില്‍ തുടരുന്നവര്‍ക്ക് ലഭിച്ചിട്ടുള്ള താത്ക്കാലിക ജോലികള്‍ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ ആകെ അനുവദിച്ച നാല്പത്തിനായിരത്തോളം വര്‍ക്ക് പെര്‍മിറ്റുകളില്‍ 25,000 എണ്ണവും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇവരിലും പകുതിയോളം.കോവിഡ് കാലത്തിന് ശേഷം അയര്‍ലണ്ട് ഏറ്റവും കൂടുതല്‍ ജോലിക്കാര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. വര്‍ക്ക് പെര്‍മിറ്റ് നേടിയെത്തുന്നവര്‍ക്കൊപ്പം എത്തുന്നവര്‍ക്ക് പിന്നാലെ സ്പൗസ് വിസയില്‍ എത്തുന്നവര്‍ക്കും മികച്ച ജോലികള്‍ തന്നെ തിരഞ്ഞെടുക്കാന്‍ അയര്‍ലണ്ട്

ഫിനാന്‍സ് , അകൗണ്ടന്‍സി , നഴ്സിംഗ്, ഫാര്‍മസി, ഹോട്ടല്‍ മാനേജ്മെന്റ് , എന്‍ജിനീയറിംഗ്, കമ്പ്യൂട്ടിംഗ് എന്നീ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരില്‍ ബഹുഭൂരിപക്ഷത്തിനും ഇതിനകം വര്‍ക്ക് പെര്‍മിറ്റ് നേടാനായിട്ടുള്ളത് ആശാവഹമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ബിസിനസ്, സോഷ്യല്‍ സയന്‍സസ് എന്നിവയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട കോഴ്സുകളില്‍ ചിലത്.അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ട് രണ്ട് വര്‍ഷത്തെ സ്റ്റേ ബാക്ക് ഓപ്ഷനുള്ളത് അയര്‍ലണ്ടിനെ തേടിയെത്തുവാന്‍ ഏറെ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നുണ്ട്.എ ഐ, അഗ്രി-ടെക്, ഡാറ്റാ അനലിറ്റിക്സ്, ഫിന്‍-ടെക്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ ടെക്നിക്കല്‍ കോഴ്‌സുകളോടും അടുത്തകാലത്തായി താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന പ്രമുഖ ഐറിഷ് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ ഒബ്രിയാന്‍ അസ്സോസിയേറ്റ്‌സ് ,അയര്‍ലണ്ടില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നുണ്ട്. അയര്‍ലണ്ടിലേക്ക് ഏറ്റവും അധികം വിദ്യാര്‍ത്ഥികളെ പഠനത്തിനായി സ്വീകരിച്ചു സൗകര്യമൊരുക്കി നല്‍കിയ ഇവര്‍ കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ ഇന്ത്യയിലും സജീവമാകുന്നത്.

അയര്‍ലണ്ടിലേക്ക് ഇന്ത്യയില്‍ നിന്നും ആദ്യമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ എത്തിച്ചുവെന്ന ഖ്യാതിയും ഒബ്രിയാന്‍ അസ്സോസിയേറ്റ്‌സിനുള്ളതാണ്.

അയര്‍ലണ്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും നേരിട്ട് ബന്ധം പുലര്‍ത്തുന്ന അപൂര്‍വം ഏജന്‍സികളിലൊന്നുമാണിത്.

2023 സെപ്റ്റംബര്‍ ,2024 ജനുവരി ,സെപ്റ്റംബര്‍ മാസങ്ങളില്‍ ആരംഭിക്കുന്ന കോഴ്‌സുകളെക്കുറിച്ചുള്ള അയര്‍ലണ്ടിലെ പഠനസൗകര്യങ്ങള്‍, കോഴ്‌സുകളുടെ ഫീസ് ഘടന ,സ്‌കോളര്‍ഷിപ്പുകള്‍,താമസ സൗകര്യങ്ങള്‍.ജീവിത ചിലവ്, തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ ഒബ്രിയാന്‍ അസ്സോസിയേറ്റ്‌സുമായി obrien.india@obeduc.org എന്ന ഇ മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a</a

Comments are closed.