കാര്‍ലോ : കൗണ്ടി കാര്‍ലോയിലെ ബാരോ നദിയുടെ ഓളപ്പരപ്പുകളില്‍ മലയാളി കരുത്തിന്റെ പുളകം നിറച്ച് അയര്‍ലണ്ടിലെ കേരളാ ഹൌസ് ഒരുക്കുന്ന വള്ളംകളിയുടെ സ്വാഗത സംഘ രൂപീകരണം ഇന്ന് കാര്‍ലോയില്‍ നടത്തപ്പെടും. കാര്‍ലോയിലും പരിസരപ്രദേശങ്ങളിലുമുള്ള പൊതുസമൂഹത്തിന്റെ കൂട്ടായ്മയാണ് വള്ളംകളിയ്ക്ക് അമരക്കാരാവുന്നത്.
കാര്‍ലോ മലയാളി കമ്യുണിറ്റിക്ക് പുറമെ, അത്തായി മലയാളി കമ്യുണിറ്റി, കില്‍ക്കെനി മലയാളി അസോസിയേഷന്, വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്,പോര്‍ട്ട് ലീഷ് മലയാളി കമ്യുണിറ്റി ,വെക്സ് ഫോര്‍ഡ് മലയാളി അസോസിയേഷന് എന്നിവയുടെ ഭാരവാഹികളും ,പ്രവര്‍ത്തകരും സ്വാഗത സംഘ രൂപീകരണസമ്മേളനത്തില്‍ പങ്കെടുക്കാനെത്തും. കാര്‍ലോയില്‍ ( 49 Sandhills Carlow) ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്വാഗതസംഘ രൂപീകരണ സമ്മേളനം ആരംഭിക്കും. ജൂണില്‍ നടക്കുന്ന ഡബ്ലിന്‍ കേരളാ ഹൌസ് കാര്‍ണിവലിന്റെ പോസ്റ്റര്‍ പ്രകാശനവും ഇതോടൊപ്പം നടത്തപ്പെടും
ഏപ്രില്‍ 10 (ബാങ്ക് ഹോളിഡേ മണ്ടേ ) ന് ഒരു ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന പരിപാടികളാണ് വള്ളംകളിയോട് അനുബന്ധിച്ച് കേരളാ ഹൌസ് കാര്‍ലോയില്‍ ഒരുക്കുന്നത്.അയര്‍ലണ്ടിന്റെ ജലരാജാ സ്ഥാനത്തേക്കുള്ള തുഴച്ചില്‍ മത്സരത്തില്‍ പതിനെട്ടോളം ടീമുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട് കൂടുതല്‍ ടീമുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്തേക്കുമെന്ന പ്രതീക്ഷയിലാണ് കേരളാ ഹൌസ് ഭാരവാഹികള്‍ അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.