ഡെന്മാര്‍ക്കില്‍ ഇന്ത്യന്‍ നഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം ,ജോലിയില്‍ പ്രവേശിക്കാന്‍ ഡാനിഷ് ഭാഷ പഠിക്കേണ്ടതില്ല !
കോപ്പന്‍ഹേഗന്‍ : ഡെന്മാര്‍ക്കിലെ ആരോഗ്യ മേഖലയിലെ ജോലിയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ , നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഡാനീഷ് ഭാഷ അറിഞ്ഞിരിക്കണമെന്ന നയത്തില്‍ ഡെന്മാര്‍ക്കിലെ ആരോഗ്യവകുപ്പ് വരുത്തിയ മാറ്റം ആയിരക്കണക്കിന് ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗുണകരമാവും.
ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരെയാണ് ഡെന്മാര്‍ക്കിന് ആവശ്യമായുള്ളത്. പുതിയ നയം വഴി , നഴ്സുമാരുടെ റിക്രൂട്ട്‌മെന്റിന് വേണ്ടിയുള്ള കാലതാമസം പരമാവധി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഡെന്‍മാര്‍ക്കിലെ ജോലിക്ക് അംഗീകാരത്തിനായി കാത്തിരിക്കുന്ന വിദേശ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ജോലിയ്ക്ക് പ്രവേശിക്കും മുമ്പേ ഇവാലുവേഷന്‍സ്-ടെസ്റ്റ് പാസാകേണ്ടതില്ല.എന്നാല്‍ ജോലിയ്ക്ക് കയറിയ ശേഷമുള്ള നിശ്ചിത കാലയളവില്‍ ഡാനീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കേണ്ടതുണ്ട്.ഫുള്‍ ടൈം അടിസ്ഥാനത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് പ്രാരംഭ ആറുമാസ കാലയളവില്‍, അതിന് കഴിഞ്ഞേക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്ക് വേണ്ട കഴിവുകളും ഡാനിഷ് ഭാഷാ ആശയവിനിമയ കഴിവുകളും (evalueringsansættelse) വിലയിരുത്താന്‍ അത്രയും കാലം മതിയാവുമെന്ന പ്രതീക്ഷയാണ് മന്ത്രാലയത്തിനുള്ളത്.’രോഗികളുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ തലത്തില്‍ ഡാനിഷ് ഭാഷാ വൈദഗ്ധ്യം ഉണ്ടെന്ന് ഉറപ്പാക്കും,” കരാറിന്റെ രൂപരേഖയില്‍ മന്ത്രാലയം വ്യക്തമാക്ക
ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് ഊര്‍ജിതമാക്കാന്‍ ഒരു ടാസ്‌ക് ഫോഴ്സിനും സര്‍ക്കാര്‍ രുപം നല്‍കിയിട്ടുണ്ട്. പ്രാദേശിക ആരോഗ്യവകുപ്പിന്റെ പ്രതിനിധികള്‍, മുനിസിപ്പാലിറ്റി പ്രതിനിധികള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് 5 ദശലക്ഷം ക്രോണറും പ്രത്യേക റിക്രൂട്ട്‌മെന്റിനായി നീക്കി വെച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സോഫി ലജ്ജ് വ്യക്തമാക്കി. ഡെന്മാര്‍ക്കിലെ ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികളാണ് വെയിറ്റിങ് ലിസ്റ്റില്‍ ഉള്ളത് .പുതിയ റിക്രൂട്ട്‌മെന്റുകള്‍ വേഗതയിലാക്കുന്നതോടെ വെയിറ്റിങ് ലിസ്റ്റിലെ എണ്ണവും പരമാവധി കുറക്കാമെന്ന് ഡാനീഷ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
നാളെ വായിക്കുക : ഇന്ത്യക്കാര്‍ക്കായി വാതില്‍ തുറക്കുന്ന ഡെന്മാര്‍ക്ക്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.