head3
head1

അയര്‍ലണ്ടിലെ ഇലക്ട്രിക്ക് കാര്‍ വിപണിയിലേക്ക് കുറഞ്ഞ വിലയുള്ള കാറുമായി ചൈനീസ് കമ്പനിയും

ഡബ്ലിന്‍ :കാര്‍ വില്‍പ്പനരംഗത്ത് മുന്‍പന്തിയില്‍ ഉള്ള ചൈനീസ് നിര്‍മ്മാതാക്കളായ ബിഡ് അയര്‍ലണ്ടില്‍ ഇലക്ട്രിക് കാര്‍ വില്പന ആരംഭിക്കുന്നു. ഇലക്ട്രിക് വാഹന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച ബിഡ്, അയര്‍ലണ്ടില്‍ വില്‍പ്പന ആരംഭിക്കുന്നത് മറ്റ് കമ്പനികള്‍ക്ക് വെല്ലുവിളിയാവാന്‍ സാധ്യത കൂടുതലാണ്.

ഈ വര്‍ഷാവസാനം അയര്‍ലണ്ടിലേയ്ക്ക് MDL ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ ബിഡ് കാര്‍ EuroNCAP ക്രാഷ് ടെസ്റ്റിംഗ് പ്രോഗ്രാമില്‍ ഫൈവ് സ്റ്റാര്‍ ലഭിച്ച കോംപാക്ട് ഫാമിലി SUV ആയ Atto ആയിരിക്കും.വലിപ്പത്തിന്റെ കാര്യത്തില്‍ MG ZS ഇലക്ട്രിക് കാറിന്റെയും ബോക്‌സ്വാഗണ്‍ ID 4 ന്റെയും ഇടയിലാണ്.അയര്‍ലണ്ടില്‍ കൂടുതലായി കണ്ടിട്ടില്ലെങ്കിലും ആസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും Atto നല്ല രീതിയില്‍ പ്രശസ്ത നേടിയിട്ടുണ്ടത്രേ.

ആസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും 48KW, 60KW എന്നീ രണ്ട് ബാറ്ററികളാണ് Attoയില്‍ ഉപയോഗിച്ചിരിക്കുന്നത്. കമ്പനി അവകാശപ്പെടുന്ന 420 കിലോമീറ്റര്‍ മൈലേജ് ഇത് പ്രകാരം ലഭ്യമാകുന്നുണ്ടെന്നും അവലോകനങ്ങള്‍ പറയുന്നു.

സീറ്റിങ്ങിന്റെ മികവും ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനിന്റെ വലിപ്പവും ബ്ലൂട്ടൂത്തിന്റെ ശബ്ദ മികവും ന്യൂസിലാന്‍ഡില്‍ ടെസ്ല മോഡലിന് ഈ കാര്‍ വലിയ വെല്ലുവിളി ആയിരുന്നെന്ന് EV’s & Beyond പറഞ്ഞു. നല്ല രീതിയിലുള്ള മോഡല്‍ സ്‌റ്റൈലിംഗ് പാറ്റേണുകളും ഈ കാറിന്റെ പ്രത്യേകതകളാണ്.

ഇലക്ട്രിക് വാഹന രംഗത്ത് ചൈനീസ് കാര്‍ കമ്പനികള്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു എന്നത് Byd atto 3 യിലൂടെ വരും ദശകങ്ങളില്‍ തെളിയിക്കപ്പെടും എന്ന് വിക്ടോറിയയിലെ റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ് അവകാശപ്പെടുന്നത്.

കൃത്യമായ വില നിശ്ചയിക്കാന്‍ ആവുന്നില്ലെങ്കിലും ബജറ്റ് വിലയ്ക്ക് അടുത്തായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. 32,000 യൂറോ വില വരുന്ന MG ZS നൊപ്പമാവാനാണ് സാധ്യത.

ആറു വര്‍ഷമോ അല്ലെങ്കില്‍ 15 ലക്ഷം കിലോമീറ്ററോ ആണ് കാറിന്റെ വാറണ്ടി. എട്ടു വര്‍ഷം വരെയുള്ള ബാറ്ററി വാറണ്ടി കമ്പനി നല്‍കുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni<

Comments are closed.