head3
head1

പലിശ നിരക്ക് മൂന്നര ശതമാനത്തിലും അധികമാവുമെന്ന് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍: പലിശ നിരക്ക് 3.5 ശതമാനത്തിനും കവിയുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഗബ്രിയല്‍ മക്ലോഫ്. യൂറോപ്പ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പലിശ നിരക്ക് 3.5 ശതമാനത്തിനും മുകളില്‍ ഉയര്‍തേണ്ട അവസ്ഥയിലാണെന്ന് മക്ലോഫ് പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കേണ്ട സാഹചര്യമായതിനാല്‍ നിരക്ക് കുറയ്ക്കാന്‍ ബാങ്കിന് സാധ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോസോണിലെ ജീവിത ചെലവ് നിയന്ത്രിക്കുന്നതിനായി ECB ഇതുവരെ 3 ശതമാനമായി നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് നിക്ഷേപനിരക്ക് 2.5% ല്‍ എത്താന്‍ കാരണമായി. നിരക്കുകള്‍ 0.5% കൂടെ വര്‍ധിപ്പിക്കാന്‍ അടുത്തമാസം ചേരുന്ന ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും സൂചനകളുണ്ട്.

പണപ്പെരുപ്പം കുറച്ച് നിയന്ത്രണവിധേയമാക്കുമെന്നും ഇതിനായി എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും ബെര്‍ലിനില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ ഗവര്‍ണര്‍ ഗബ്രിയേല്‍ മക്ലോഫ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni<

Comments are closed.