head1
head3

അയര്‍ലണ്ടില്‍ ‘ നിക്ഷേപിച്ച് ‘ റസിഡന്‍സി നേടാന്‍ ഇന്ത്യക്കാര്‍ക്കും ഇനി അവസരം

അപേക്ഷിക്കാന്‍ ചൈനക്കാര്‍ മാത്രം,അയര്‍ലണ്ടിലെ ഗോള്‍ഡന്‍ വിസ പദ്ധതി നിര്‍ത്തലാക്കി

ഡബ്ലിന്‍ : വിദേശീയര്‍ക്ക് നിക്ഷേപമോ സംഭാവനയോ നല്‍കി പൗരത്വം നേടാനായി ഐറിഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ഗോള്‍ഡന്‍ വിസ പദ്ധതി ഇന്ന് മുതല്‍ നിര്‍ത്തലാക്കും. നീതിന്യായ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം (IIP) നിര്‍ത്തലാക്കുമെന്നും മന്ത്രി വിശദമാക്കി.

2012 മുതല്‍ ആരംഭിച്ച ഈ സ്‌കീം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപത്തിന് പകരമായി ഐറിഷ് റസിഡന്‍സി വാഗ്ദാനം ചെയ്തിരുന്നു. ഈ പദ്ധതിയില്‍ അപേക്ഷകര്‍ രണ്ട് മില്യണ്‍ യൂറോ വ്യക്തിഗത സമ്പത്തുള്ളവരും, ഒരു മില്യണ്‍ യൂറോ മൂന്നുവര്‍ഷത്തേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നവരായിരിക്കണമെന്ന് നിബന്ധനകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി ചൈനയില്‍ നിന്നുമാണ് കൂടുതല്‍ അപേക്ഷകര്‍ വന്നിരുന്നത്. ഇവരാവട്ടെ കൂടുതലും ഇന്‍വെസ്റ്റ് ചെയ്തത് വീടുകളിലും കെട്ടിടങ്ങളിലും ആയിരുന്നു.അയര്‍ലണ്ടിലെ ഗ്രാമമേഖലയിലെ ഭൂമിയും മറ്റാവശ്യങ്ങളുടെ പേരില്‍ വാങ്ങാന്‍ ഇവര്‍ക്കായി.കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 1,613 അപേക്ഷകള്‍ വിസ സ്‌കീമിന് കീഴില്‍ നീതിന്യായ വകുപ്പ് അംഗീകരിച്ചു, അതില്‍ 1,511 എണ്ണം ചൈനീസ് അപേക്ഷകര്‍ക്കുള്ളതായിരുന്നു.

ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സാങ്കേതികവിദ്യ, അസംസ്‌കൃത വസ്തുക്കള്‍, ഡാറ്റ അല്ലെങ്കില്‍ മാധ്യമങ്ങള്‍ എന്നി മേഖലകളില്‍ 2 മില്യണിലധികം യൂറോ ,യൂറോപ്പിന് വെളിയില്‍ നിന്നും എത്തിച്ച് ആരംഭിക്കുന്ന സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ നിക്ഷേപകര്‍ക്ക് സ്‌ക്രീനിംഗ് ഏര്‍പ്പെടുത്താനുള്ള ഇ യൂ നിയമവും പദ്ധതി നിര്‍ത്തലാകുന്നതിന് കാരണമായി. ഇത്തരൊമൊരു സ്‌കീം നടപ്പാക്കിയതിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി, നികുതി വെട്ടിപ്പ്, സംഘടിത ക്രൈം സംഘങ്ങളുടെ ഉപയോഗം എന്നിവയുടെ അപകടസാധ്യതകള്‍ തുറന്നുനല്‍കിയതായി യൂറോപ്യന്‍ യൂണിയനും അഭിപ്രായപ്പെട്ടു.

സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ തുടരുന്ന ഈ പരിപാടിയുടെ അവലോകനങ്ങള്‍ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു നിലവില്‍ ലഭിച്ചിട്ടുള്ള അപേക്ഷകള്‍ തുടര്‍ന്നും പരിഗണിക്കും.

നൂതന ആശയങ്ങളുള്ള സംരംഭകര്‍ക്ക് അയര്‍ലണ്ടില്‍ റസിഡന്‍സി അനുമതിക്ക് അപേക്ഷിക്കാനുള്ള സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രേണര്‍ പ്രോഗ്രാം (STEP) തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഒരു നോണ്‍-ഇഇഎ പൗരന് ഒരു വ്യക്തിയെന്ന നിലയില്‍ റെസിഡന്‍സി സ്റ്റാറ്റസിനായി അപേക്ഷിക്കാം, അല്ലെങ്കില്‍ അവരുടെ ജീവിതപങ്കാളിക്കും.കൂടാതെ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും സംയുക്തമായി റെസിഡന്‍സി സ്റ്റാറ്റസിനായി അപേക്ഷിക്കാം.

എത്ര ചിലവാകും ?

സ്റ്റാര്‍ട്ട്-അപ്പ് എന്റര്‍പ്രണര്‍ പ്രോഗ്രാം അനുസരിച്ച് നവീന ആശയങ്ങളോട് കൂടിയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ 50,000 യൂറോ അയര്‍ലണ്ടില്‍ നിക്ഷേപിക്കണം. അവരുടെ നൂതന ആശയങ്ങളുള്ള ബിസിനസ്സ് വികസിപ്പിക്കാനായി അയര്‍ലണ്ട് റെസിഡന്‍സി നല്‍കും.സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും,പിന്തുണയും സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രേണര്‍ പ്രോഗ്രാം (STEP) ആരംഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കും.

ഈ പദ്ധതിയിലേക്ക് നിക്ഷേപിക്കുന്ന ആദ്യ അപേക്ഷന് €50,000 യൂറോയും ,സംയുക്തടിസ്ഥാനത്തിലുള്ള നിക്ഷേപമാണെങ്കില്‍ ,മറ്റുള്ള ഓരോരുത്തരും 30,000 യൂറോ വീതവുമാണ് നിക്ഷേപിക്കേണ്ടത്.നൂതന പദ്ധതികള്‍ കൈവശമുള്ളവരെ ആകര്‍ഷിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ഇത് വഴി സൃഷ്ടിക്കപ്പെടുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

 ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni</a

Comments are closed.