head3
head1

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി റവല്യൂട്ട് , കരുതിയിരിക്കണം

ഡബ്ലിന്‍ : തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി റവല്യൂട്ട്. വ്യാജ ലിങ്കുകള്‍ വഴി പണം തട്ടുന്ന സംഘത്തില്‍ നിന്നും കൂടുതല്‍ കരുതല്‍ വേണമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മണി അപ്ലിക്കേഷനായ റവല്യൂട്ട്.

രണ്ട് ലക്ഷത്തോളം ഉപഭോക്താക്കള്‍ ഉള്ള റവല്യൂട്ട് ,തങ്ങളുടെ പല ഉപഭോക്താക്കളുടെയും അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാര്‍ പണം മോഷ്ടിക്കുന്നതായി കണ്ടെത്തി. ബിസിനസ് നമ്പറില്‍ നിന്നും മറ്റു കൃത്യമായ ഇമെയില്‍ ഐഡിയില്‍ നിന്നും വ്യാജ ലിങ്കുകള്‍ ടെക്സ്റ്റ് മെസ്സേജ് ആയോ മെയിലുകളായി ഉപഭോക്താക്കള്‍ക്ക് വരുന്നതായി കമ്പനി കണ്ടെത്തി.

ഈ ഇത്തരം വ്യാജ ലിങ്കുകള്‍ വഴി അക്കൗണ്ടില്‍ നിന്നും പണം മോഷ്ടിക്കുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം വ്യാജ ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്തി. പണമിടപാടുകള്‍ക്ക് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുള്ള കൂടുതല്‍ സെക്യൂരിറ്റി സംവിധാനം റവല്യൂട്ട് സ്ഥാപിച്ചിട്ടുണ്ട്.

‘ റവല്യൂട്ട് അപ്ലിക്കേഷന്‍ നിന്നും പണം കൈമാറ്റം ചെയ്യാന്‍ പറയുന്ന രീതിയിലുള്ള മെസ്സേജുകള്‍ വ്യാജമാണെന്നും ഏതെങ്കിലും കാരണവശാല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെടണമെന്നും റവല്യൂട്ടിലെ ഫിനാന്‍ഷ്യല്‍ ക്രൈം ആന്‍ഡ് ഫ്രോഡിലെ മേധാവി ആരോണ്‍ എലിയേറ്റ് ഗ്രോസ് പറഞ്ഞു.

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും വീണ്ടും ചില ഉപഭോക്താക്കള്‍ അത് വകവെക്കാതെ തെറ്റായ രീതിയില്‍ പണം കൈമാറുകയും തട്ടിപ്പിന് ഇരയാവുകയും ചെയ്യുന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ഇടപാടുകളില്‍ പണം വൈകുന്നു.

അതിനിടെ റവല്യൂട്ടിലൂടെ അന്താരാഷ്ട്ര പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് കഴിഞ്ഞ ആഴ്ചകളില്‍ ദിവസങ്ങളോളമായി പണം വൈകുന്നു എന്ന പരാതി ഉയരുന്നുണ്ട്. മറ്റുരാജ്യങ്ങളിലേയ്ക്ക് റവല്യൂട്ടിലൂടെ പണം അയച്ച നിരവധി പേര്‍ക്ക് ഒരാഴ്ചവരെ കഴിഞ്ഞിട്ടും ലക്ഷ്യ സ്ഥാനത്ത് പണം എത്തിയില്ലന്നാണ് പരാതി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.