ഡബ്ലിന്‍: അയര്‍ലണ്ടിനെക്കുറിച്ച് നല്ല വാര്‍ത്തകള്‍ മാത്രം കേള്‍ക്കുന്നവരെ അമ്പരപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ധനകാര്യ വകുപ്പ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.ഏറെ സാമ്പത്തിക വളര്‍ച്ചയുണ്ടെങ്കിലും രാജ്യത്തെ ആളോഹരി കടവും ഗണ്യമായ തോതില്‍ തുടരുകയാണെന്നാണ് ധനകാര്യവകുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്..
അയര്‍ലണ്ടിലെ പൊതുകടത്തെക്കുറിച്ചുള്ള ധനകാര്യ വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ദേശീയ കടം 226 ബില്യണ്‍ യൂറോ ആയിരുന്നു. ഇത് രാജ്യത്തെ ഓരോ വ്യക്തികള്‍ക്കും 44,250 യൂറോയ്ക്ക് തുല്യമാണ്, ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ കടബാധ്യതകളിലൊന്നാണെന്ന് റിപ്പോര്‍ട്ട് തുറന്ന് പറയുന്നു.
എന്നിരുന്നാലും, സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തിന്റെ ഒരു ശതമാനമായി കടം കുറയുകയാണ്.
കഴിഞ്ഞ വര്‍ഷം ഇത് ആകെ ദേശീയ വരുമാനത്തിന്റെ 86.4% ന് തുല്യമായിരുന്നു ഈ വര്‍ഷം അത് 81.6% ആയി കുറയുമെന്ന് പ്രതീക്ഷയുണ്ട്.
കോവിഡ് കാലത്ത്,2021-ല്‍ മൊത്തം ദേശീയ കടം €236.1 ബില്യണ്‍ അല്ലെങ്കില്‍ GNI യുടെ 101% ആയിരുന്നു.2019-ല്‍ കോവിഡിന് മുമ്പ്, 203.4 ബില്യണ്‍ യൂറോ അല്ലെങ്കില്‍ 96.5% GNI ആയിരുന്നു.
വാര്‍ദ്ധക്യത്തിലുള്ളവരുടെ ജനസംഖ്യയിലെ കാലാവസ്ഥാ വ്യതിയാനവും ‘ദീര്‍ഘകാലാടിസ്ഥാനത്തില്‍, രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു’
ഹ്രസ്വകാല ത്തേയ്ക്കെങ്കിലും പലിശനിരക്കിലെ വര്‍ദ്ധനവ് രാജ്യത്തിന് പ്രതിസന്ധി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.ഉക്രെയ്‌നിലെ യുദ്ധവും അതുമായി ബന്ധപ്പെട്ട ഊര്‍ജ്ജ വിലയിടിവും ജീവിതച്ചെലവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
,
എന്നാല്‍ രാജ്യത്തിന്റെ കടത്തിന്റെ ഭൂരിഭാഗവും ഫിക്‌സഡ് നിരക്കിലും താരതമ്യേന നീണ്ട മെച്യൂരിറ്റിയിലും ആയതിനാല്‍ , മറ്റേതെല്ലാം ആഘാതങ്ങള്‍ ഉണ്ടായാലും ഒരു പരിധിവരെ അയര്‍ലണ്ടിന് പേടിക്കാനില്ലെന്നാണ് ധനമന്ത്രി മൈക്കിള്‍ മഗ്രാത്ത് ആശ്വസിക്കുന്നത്.
വലിയ കമ്മിക്ക് കാരണമാകുന്ന അവസ്ഥ നിലവിലുണ്ടെങ്കിലും ഈ വെല്ലുവിളികളെ നേരിടാന്‍ പൊതു ധനകാര്യം സജ്ജമായി നില്‍ക്കേണ്ടതുണ്ടെന്ന് മഗ്രാത്ത് പറഞ്ഞു, കടത്തിന്റെ വിവേകപൂര്‍ണ്ണമായ മാനേജ്‌മെന്റിന്റെയും നിലവിലുള്ള സാമ്പത്തിക ബഫറുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെയും ആവശ്യകത റിപ്പോര്‍ട്ട് അടിവരയിടുന്നു.
‘ഇസിബിയുടെ നിലപാടുകള്‍ക്കുപരിയായി ,സുശക്തമായ ആഭ്യന്തര വളര്‍ച്ചയ്ക്ക് ഓരോ രാജ്യങ്ങളും അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്, മാത്രമല്ല ജനങ്ങള്‍ നേരിടുന്ന ജീവിതച്ചെലവിന്റെ വര്‍ദ്ധനവിന് മറുവഴി പരിഗണിക്കേണ്ടതുണ്ട്,അതിനുള്ള യുക്തമായ പദ്ധതികള്‍ അയര്‍ലണ്ട് തുടരുമെന്നും ‘ മൈക്കല്‍ മഗ്രാത്ത് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.