റെന്റ് ടാക്സ് ക്രഡിറ്റ് ക്ലെയിം ചെയ്തത് പത്തിലൊന്ന് പേര് മാത്രം , ഇതേ വരെ തിരിച്ചു നല്‍കിയത് ഇതേ വരെ 193 മില്യണ്‍ യൂറോ
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പുതിയതായി പ്രഖ്യാപിച്ച റെന്റ് ക്രെഡിറ്റിന് അര്‍ഹതയുള്ള ആളുകളില്‍ ബഹുഭൂരിപക്ഷവും ഇതേ വരെ റെന്റ് ക്രഡിറ്റ് ക്ലെയിം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ക്രെഡിറ്റ് ഇതുവരെ 78,000 വാടകക്കാര്‍ മാത്രമാണ് അവകാശപ്പെട്ടത്.ഏകദേശം 400,000 ആളുകള്‍ക്ക് ഇത് ക്ലെയിം ചെയ്യാന്‍ അര്‍ഹതയുണ്ടെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.
ഒരു വ്യക്തിഗത വാടകകാര്‍ക്ക് 500 യൂറോ വരെയോ , ദമ്പതികള്‍ക്ക് പ്രതിവര്‍ഷം € 1,000 വരെയോയാണ് റെന്റ് ടാക്സ് ക്ലെയിം ചെയ്യാവുന്നത്.
എന്നാല്‍ ഈ മാസം ആദ്യം വിവിധ ഏജന്‍സികള്‍ സംയുക്തമായി പുറത്തിറക്കിയ ഒരു സര്‍വേയിലാണ് നികുതി ഇളവിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായ അവബോധമില്ലായ്മ കണ്ടെത്തിയത്..
കഴിഞ്ഞ സെപ്തംബറിലെ ബജറ്റില്‍ റെന്റ് ടാക്സ് ക്രെഡിറ്റ് അവതരിപ്പിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം മുതലാണ് പ്രാബല്യം നല്‍കിയത്. കൂടാതെ 2022-ലെ നികുതി വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണില്‍ ക്ലെയിം ചെയ്യാവുന്നതുമാണ്. വാടകക്കാരെ സഹായിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം അവസാനം അവതരിപ്പിച്ച വാടക ക്രെഡിറ്റിനെക്കുറിച്ച് പക്ഷെ പത്തില്‍ ഏഴ് പേര്‍ക്കും അറിയില്ലെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
കുതിച്ചുയരുന്ന വാടകയും ഭവനങ്ങളുടെ ദീര്‍ഘകാല ദൗര്‍ലഭ്യവും രാജ്യത്തുടനീളമുള്ള വാടകക്കാരെ സാമ്പത്തികമായി ബാധിക്കുന്നത് പരിഗണിച്ചാണ് റെന്റ് ടാക്സ് ക്രഡിറ്റ് ഏര്‍പ്പെടുത്തിയത്.കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ,വാടക 14 ശതമാനം വരെ വര്‍ദ്ധിച്ചു, 2006 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്
2022-ലേക്ക് ഇതിനകം തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്ത 370,000 ടാക്സ് റിട്ടേണുകളും പ്രോസസ്സ് ചെയ്തതായി റവന്യൂ വ്യക്തമാക്കി. റവന്യു വെബ് സൈറ്റിലെ myAccount-ല്‍ കൂടി ആക്സസ് നേടി റിട്ടേണ്‍ ഫയല്‍ ചെയ്യാമെന്ന് റവന്യൂവിന്റെ നാഷണല്‍ PAYE മാനേജര്‍ Aisling Ní Mhaoileoin പറഞ്ഞു. ഇത് നികുതിദായകരെ റവന്യൂവിലെ അവരുടെ റെക്കോര്‍ഡിലെ വിവരങ്ങള്‍ തിരുത്താനോ ചേര്‍ക്കാനോ അനുവദിക്കുന്നു.ഇതിലെ തെറ്റുകളോ ,തിരുത്തലുകളോ അവലോകനം ചെയ്തു തീര്‍പ്പാക്കാന്‍ റവന്യു ജീവനക്കാര്‍ ഏതാനം ദിവസങ്ങളെ എടുക്കുകയുള്ളു.
ഈ റിട്ടേണുകളില്‍ കൂടി ഈ വര്‍ഷം ഇതേ വരെ 193 മില്യണ്‍ യൂറോ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് റീഫണ്ട് ചെയ്തതായി ടാക്സ് അതോറിറ്റി അറിയിച്ചു.
റവന്യു വെബ് സൈറ്റുകളില്‍ കൂടി നേരിട്ട് ടാക്സ് ക്രഡിറ്റിന് അപേക്ഷിക്കുന്നതിനായി സാധിക്കാത്തവര്‍ക്ക് അംഗീകൃത റവന്യു ടാക്സ് ഏജന്റുമാരുടെയോ,ചാര്‍ട്ടേര്‍ഡ് അക്കൗണ്ടറ്റുമാരുടെടെയോ സഹായം തേടാവുന്നതാണ്.
നിങ്ങള്‍ ടാക്സ് ക്രഡിറ്റ് ഇതേ വരെ ക്ലെയിം ചെയ്തില്ലെങ്കില്‍ അന്വേഷണങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി അയർലണ്ടിലെ പ്രമുഖ ടാക്സ് കൺസൽട്ടൻറ് കൂടിയായ http://refundyourtax.ie മായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. REFUND YOUR TAX @ TASC ACCOUNTANTS: Ring us at 019609192, 0872257706
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.