ഡബ്ലിന്‍: നിയമാനുസൃതം വാടകകയ്ക്ക് താമസിക്കുന്ന എല്ലാവര്‍ക്കുമായി ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള റെന്റ് ടാക്സ് ക്രഡിറ്റ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി.
വാടക കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള ഓരോ വ്യക്തിക്കും 500 യൂറോ വീതമാണ് ടാക്സ് ക്രഡിറ്റ് ലഭിക്കുക. വിവാഹിതരായ ദമ്പതികളില്‍ ഓരോരുത്തര്‍ക്കും 500 യൂറോ വീതം ആകെ ആയിരം യൂറോയാണ് റെന്റ് ടാക്സ് ക്രഡിറ്റ് ഇനത്തില്‍ ലഭിക്കുക.
2022 ലെ റെന്റ് ടാക്സ് ക്രഡിറ്റിനായി ഇപ്പോള്‍ അപേക്ഷിക്കാം.
വ്യവസ്ഥകള്‍
നിങ്ങളുടെ വീട്ടുടമസ്ഥന്‍ പി ആര്‍ ടി ബി യില്‍ (Private Residential Tenancies Board (PRTB) ) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകണം എന്നതാണ് ടാക്‌സ് ക്രഡിറ്റ് ലഭിക്കാനുള്ള ഒരു വ്യവസ്ഥ. ദീര്‍ഘകാലത്തേയ്ക്കുള്ള ഒരു വാടകക്കാരന്‍ താമസിക്കാന്‍ എത്തുമ്പോള്‍ വീട്ടുടമസ്ഥന്‍ ,പുതിയ വാടകക്കാരുടെ വിവരങ്ങളും പി ആര്‍ ടി ബിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടാവും.
നിങ്ങളുടെ അപേക്ഷയിലെ അഡ്രസില്‍ നിന്നും, നിങ്ങളുടെ വീട്ടുടമസ്ഥന്റെ പി പി എസ് നമ്പറും,വിശദവിവരങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് , നിങ്ങള്‍ ടാക്സ് ക്രഡിറ്റിന് അര്‍ഹരാണെന്ന് റവന്യുവിന് കണ്ടെത്താനാവും. തുടര്‍ന്ന് റവന്യു , നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ,പണം നിക്ഷേപിക്കും.
പി ആര്‍ ടി ബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍
റെന്റ് എ-റൂം സ്‌കീം.’അനുസരിച്ച് വാടകയ്ക്ക് മുറി മാത്രം വാടകയ്ക്ക് എടുത്തിരുക്കുന്നവര്‍ക്കും ടാക്‌സ് ക്രഡിറ്റിന് അര്‍ഹതയുണ്ട്,വാടകക്ക് താമസിക്കുന്ന 23 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളുടെ വാടക നല്‍കുന്ന രക്ഷിതാക്കള്‍ക്കും ഈ ടാക്സ് ക്രഡിറ്റിന് അര്‍ഹതയുണ്ട് .
എങ്ങനെ അപേക്ഷിക്കാം
നിങ്ങളുടെ റവന്യു അക്കൗണ്ടിലൂടെ നേരിട്ടോ അഥവാ , റവന്യു അംഗീകൃത ടാക്‌സ് ഏജന്റുമാര്‍ മുഖേനെയോ ടാക്‌സ് ക്രഡിറ്റിനായി അപേക്ഷിക്കാവുന്നതാണ്
റവന്യു അക്കൗണ്ടില്‍ കൂടിയാണ് ടാക്‌സ് ക്രഡിറ്റിന് ശ്രമിക്കുന്നതെങ്കില്‍ താഴെച്ചേര്‍ക്കുന്ന ഘട്ടങ്ങളിലൂടെ അപേക്ഷിക്കാം
Sign in to myAccount in www.ros.ie
Go to the ‘PAYE Services’ section
Click ‘Review your Tax 2019–2022’ and select 2022
Click ‘Request’ under the ‘Statement of Liability’ section
Scroll down to ‘Complete your Income Tax Return’
Click ‘Rent Tax Credit’ and complete the requested information.
നിങ്ങള്‍ ടാക്‌സ് ക്രഡിറ്റ് ഇതേ വരെ ക്ലെയിം ചെയ്തില്ലെങ്കില്‍ ,മലയാളത്തിലുള്ള അന്വേഷണങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി അയർലണ്ടിലെ പ്രമുഖ ടാക്സ് കൺസൽട്ടൻറ് കൂടിയായ http://refundyourtax.ie മായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. REFUND YOUR TAX @ TASC ACCOUNTANTS: Ring us at 019609192, 0872257706
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Comments are closed.