ഡബ്ലിന്‍ : ആഗോള സാമ്പത്തിക മാന്ദ്യമെന്ന ഭീഷണിയില്‍ നിന്നും യൂറോ സോണ്‍ ഒഴിവായേക്കുമെന്ന സൂചനകളാണ് ഉയരുന്നത്. പണപ്പെരുപ്പത്തില്‍ കുറവുണ്ടായതും ഊര്‍ജ്ജവിലയിലെ ഇടിവുമാണ് ഈ പ്രതീക്ഷയ്ക്ക് കരുത്തു നല്‍കുന്നത്.
യൂറോ സോണിലെ ഈ മാറ്റം മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും നല്ല നിലയില്‍ അനുഭവവേദ്യമായി.യൂറോ സോണിലെ കണ്‍സ്യൂമര്‍ പ്രൈസ് ഗ്രോത്ത് 10.1% ല്‍ നിന്ന് ഡിസംബറില്‍ 9.2% ആയാണ് കുറഞ്ഞത്.ഊര്‍ജ്ജ വിലയിലും കുറവുണ്ടായി.
ഫ്രാന്‍സും ജര്‍മ്മനിയും ഈ ആഴ്ച ഡിസംബറില്‍ പണപ്പെരുപ്പം കുറയുന്നതായി റിപ്പോര്‍ട്ട് ചെയ്തു, യൂറോപ്പ് പണപ്പെരുപ്പത്തിന്റെ കൊടുമുടി കഴിഞ്ഞേക്കുമെന്ന പ്രതീക്ഷകള്‍ കൂടുതല്‍ ഉയര്‍ത്തി.
ഉപഭോക്തൃ വിലകളുമായി ഒത്തുനോക്കുമ്പോള്‍ അയര്‍ലണ്ടിന്റെ പണപ്പെരുപ്പ നിരക്ക് നവംബറിലെ 9% ല്‍ നിന്നും ഡിസംബറില്‍ 8.2% ആയി കുറഞ്ഞു.ഗവണ്മെന്റ് സബ്സിഡികളുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൂടി ജനങ്ങളിലേയ്ക്കെത്തിയതും പണപ്പെരുപ്പം കുറയുന്നതിന് കാരണമായിരിക്കാമെന്നാണ് കരുതുന്നത്.
രാജ്യത്തെ എനര്‍ജി ഇന്ഫ്ളേഷനിലും കുറവുണ്ടായി. നവംബറിലെ 43%ല്‍ നിന്നും ഡിസംബറില്‍ 34.3%ആയാണ് അത് കുറഞ്ഞത്. ഇതിന്റെ ഫലമായി ഡിസംബറില്‍ ഊര്‍ജ വില6.5 ശതമാനമായും കുറഞ്ഞു.
അയര്‍ലണ്ടിലെ പണപ്പെരുപ്പ നിരക്ക് കുറവിന്റെ പാതയിലാണെന്ന് ധനകാര്യ മന്ത്രി മീഹോള്‍ മഗ്രാത്ത് പറഞ്ഞു.എട്ട് ശതമാനമെന്ന ഉയര്‍ന്ന തോതിലാണ് പണപ്പെരുപ്പമെങ്കിലും വില വര്‍ധനവിന്റെ നിരക്ക് കുറയുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
പണപ്പെരുപ്പം പോലെ തന്നെ ഊര്‍ജ്ജവിലയും കുറയുന്നത് ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും തുടരുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.എനര്‍ജി ഇന്‍ഫ്ളേഷന്‍ നവംബറിലെ 34.9% എന്ന വാര്‍ഷിക നിരക്കില്‍ നിന്ന് ഡിസംബറില്‍ 25.7%മായാണ് കുറഞ്ഞത്.
ക്രൊയേഷ്യ ഉള്‍പ്പെടെയുള്ള യൂറോ സോണിലെ 20 രാജ്യങ്ങളില്‍ സ്പെയിനിലാണ് ഏറ്റവും കുറഞ്ഞ (5.6%)പണപ്പെരുപ്പ നിരക്ക്. ലാത്വിയയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് (20.7%).
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.