ലീമെറിക്ക് : ലീമെറിക്ക് മാര്‍ത്തോമാ പ്രയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ലീമെറിക്കില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എല്ലാ നാലാം വെള്ളിയാഴ്ച്ചകളിലുമാണ് ലീമെറിക്കില്‍ മാര്‍ത്തോമാ സഭയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുക.
നാളെ (ഡിസംബര്‍ 23 വെള്ളിയാഴ്ച്ച ) വൈകിട്ട് ലീമെറിക്ക് ഗള്‍വോനെ ഹിസ് ഗ്ലോറി പാരീഷ് ചര്‍ച്ചില്‍ നടത്തപ്പെടുന്ന ക്രിസ്മസ് കുര്‍ബാനയ്ക്ക് ഇടവക വികാരി റവ.വര്‍ഗീസ് കോശി കാര്‍മ്മികത്വം വഹിക്കും.
ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമാ ചര്‍ച്ചിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ലീമെറിക്ക് പ്രയര്‍ ഗ്രൂപ്പ് ,ലീമെറിക്ക് പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന വിശ്വാസികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് ലീമെറിക്കിലും വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
സുബിന്‍ അബ്രഹാം (089) 436 2526) ഏരിയാ റെപ്രസെന്റേറ്റിവ് )
റോബിന്‍ ജോണ്‍ : 0894330834 (Prayer group Secretary)
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.