ഡബ്ലിന്‍ : യൂറോപ്പ്യന്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെ കോര്‍ഡിനേറ്റര്‍ ജനറലായി നിയമിതനായ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പലിന് ഡബ്ലിന്‍ വിശ്വാസ സമൂഹം ഗ്ലാസ്‌നോവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തില്‍ ഒരുക്കുന്ന ചടങ്ങിൽ വെച്ച് ഇന്ന് യാത്രയയപ്പ് നല്‍കും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഡബ്ലിനില്‍ സേവനം ചെയ്തുവന്ന ഫാ. ക്ലമന്റിന്റെ സേവനം ഇനിയും റോമിലായിരിക്കും.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ക്രിസ്തുമസ് കരോള്‍ പ്രോഗ്രാമായ ‘ഇമ്മാനുവേല്‍ സൈലന്റ് നൈറ്റ്’ ഇതേ വേദിയില്‍ നടത്തപ്പെടും. ശനിയാഴ്ച (ഡിസംബര്‍ 17) വൈകിട്ട് 4:30 ന് ഗ്ലാസ്‌നോവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തില്‍ നടത്തപ്പെടുന്ന കരോള്‍ പ്രോഗ്രാമില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പതിനൊന്ന് കുര്‍ബാന സെന്ററുകളില്‍നിന്നുള്ള ടീമുകള്‍ കരോള്‍ ഗാനങ്ങളും നേറ്റിവിറ്റി പ്ലേകളും അവതരിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകളെ സമ്മാനങ്ങള്‍ നല്‍കി ആദരിക്കും
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.