head3
head1

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കാനുള്ള സ്വിറ്റ്സർലാന്റിലെ ജനഹിത പരിശോധന പരാജയം

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റം വെട്ടിക്കുറക്കാനുള്ള സ്വിറ്റ്‌സര്‍ലാന്റിലെ ജനഹിത പരിശോധന പരാജയപ്പെട്ടു.

61.7% സ്വിസ് വോട്ടര്‍മാരാണ് യൂറോപ്യന്‍ യൂണിയനും സ്വിറ്റ്‌സര്‍ലാന്റിനും ഇടയിലുള്ള സ്വതന്ത്ര സഞ്ചാരത്തിന് അനുകൂലമായി ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ ജനഹിത പരിശോധന അസാധുവായി.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി (എസ്‌വിപി) നടത്തിയ ജനഹിത പരിശോധനയെ സര്‍ക്കാര്‍, പാര്‍ലമെന്റ്, യൂണിയനുകള്‍, തൊഴിലുടമ സംഘടനകള്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ഒന്നടങ്കം എതിര്‍ക്കുകയായിരുന്നു.

സമീപകാല അഭിപ്രായ വോട്ടെടുപ്പുകളിലും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റക്കാരെ വെട്ടിക്കുറക്കുന്നത് സംബന്ധിച്ച് പൊതുജന പിന്തുണ കുറവായിരുന്നു.

എന്നാല്‍, യൂറോപ്യന്‍ യൂണിയനുമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിലെ എസ്‌വിപി യുടെ വിജയം വലിയ ആകാംക്ഷയും ഉയർത്തിയിരുന്നു.

കുടിയേറ്റ നയം സ്വയംഭരണാധികാരത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുവരുത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഭരണഘടന പരിഷ്‌കരിക്കണമെന്നായിരുന്നു എസ്‌വിപി യുടെ ആവശ്യം.

കുടിയേറ്റത്തെയും യൂറോപ്യന്‍ യൂണിയന്റെ സ്വാധീനത്തെയും അപലപിച്ച് അയര്‍ലണ്ട് അനിയന്ത്രിതവും അമിതവുമായ കുടിയേറ്റം നേരിടുന്നുവെന്ന് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, അയര്‍ലണ്ടിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്യന്‍ യൂണിയനുമായി ഏകപക്ഷീയമായ കരാര്‍ നടപ്പാക്കിയാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പൂര്‍ണമായും തകരാറിലാകുമെന്നായിരുന്നു സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വന്നാല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ഇടപാടുകള്‍ മരവിപ്പിക്കാന്‍ ഒരു ഗില്ലറ്റിന്‍ വകുപ്പ് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഗില്ലറ്റിന്‍ വകുപ്പിന്റെ പരാമര്‍ശമാണ് ജനങ്ങളെ പുതിയ നിര്‍ദേശത്തില്‍ നിന്ന് അകറ്റിയതെന്ന് എസ്‌വിപി ലോ മേക്കര്‍ സെലിന്‍ അമൗദ്രസ് പറഞ്ഞു.

യൂറോപ്യന്‍ കമ്മീഷന്‍ തലവന്‍ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ജനഹിത പരിശോധനാ ഫലത്തെ പ്രശംസിച്ചു.

ജനഹിത പരിശോധനാ ഫലം സ്വിറ്റ്‌സര്‍ലാന്റും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത സൂചിപ്പിക്കുന്നുവെന്നും സ്വിറ്റ്‌സര്‍ലാന്റിലും യൂറോപ്യന്‍ യൂണിയനിലും സ്വതന്ത്രമായി സഞ്ചരിക്കാനും ജീവിക്കാനും ജോലി ചെയ്യാനുമുള്ള പരസ്പര സ്വാതന്ത്ര്യത്തെ അത് ഉയര്‍ത്തിക്കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2014 ലെ എസ്‌വിപിയുടെ ഇതുപോലൊരു നിര്‍ദേശം സ്വിസ് – യൂറോപ്യന്‍ യൂണിയന്‍ ബന്ധങ്ങളെ താറുമാറാക്കിയിരുന്നു. വര്‍ഷങ്ങളാണ് ഈ നഷ്ടം പരിഹരിക്കാന്‍ എടുത്തത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.