head3
head1

വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കി സുദര്‍ശനം ബെല്‍ഫാസ്റ്റിന് പുതിയ ഭരണ സമിതി

വടക്കന്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സുദര്‍ശനം ഹിന്ദു സമാജം 2023 ലേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു .

അശ്വതി വര്‍മയുടെ പ്രാര്‍ഥനയോടെ , സ്ഥാനം ഒഴിയുന്ന ഭരണ സമിതി ചെയര്മാന് ഷിബു സുകുമാരന്റെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 4 നു ബെല്‍ഫാസ്റ്റിലെ മേരി മാഗ്ദലീന്‍ ചര്‍ച് ഹാളില്‍ വെച്ച് നടന്ന വാര്‍ഷിക പൊതു യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും , അക്കൗണ്ട്‌സും അവതരിപ്പിച്ചു .

തുടര്‍ന്ന് 2023 ലേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു
പുതിയ ഭാരവാഹികള്‍ :
ചെയര്‍ പേഴ്സണ്‍ : പുഷ്പ ശ്രീകാന്ത്
വൈസ് ചെയര്‍ പേഴ്‌സണ്‍: സുചിത്ര വര്‍മ്മ
സെക്രട്ടറി : സനീഷ് സോമന്‍
ജോയിന്റ് സെക്രട്ടറി : നിതിന്‍ നാഥ്
ഫിനാന്‍സ് : വിദ്യ രഞ്ജു
എക്‌സിക്യൂട്ടീവ് മെംബേര്‍സ്:
രാജീവ് നായര്‍
ശ്രീകാന്ത് ഗണപതി
ബിന്ദു ബിജു
ശ്രീജിത്ത് മോഹന്‍ദാസ്
രാജഗോപാല്‍ കരുണാകരന്‍
യൂത്ത് റെപ്രെസെന്ററ്റീവ്‌സ് :
ശിവാനി ഉമേഷ്
രാഹുല്‍ ഗോപന്‍
രോഹിത് അജയ്

8 കുടുംബങ്ങളുമായി 2014-ല്‍ സ്ഥാപിതമായ സുദര്‍ശനം ഇന്ന് നിരവധി കുടുംബങ്ങളുമായി വളര്‍ന്നത് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആര്‍ജവത്തോടെ വളരാനുള്ള പ്രചോദനം നല്‍കുന്നു.

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനും, പുതിയ കുടുംബാംഗങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാനും ഭരണ സമിതിയുടെ മുഖ്യ അജണ്ട ആയിരിക്കുമെന്ന് , നന്ദി പ്രകാശനത്തില്‍ പുതിയ വൈസ് ചെയര്‍ പേഴ്സണ്‍ പുഷ്പ ശ്രീകാന്ത് വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni</a

Comments are closed.