head3
head1

അയര്‍ലണ്ടിന്റെ കോര്‍പ്പറേറ്റ് മേഖലയില്‍ വന്‍ നികുതിവരുമാനം സര്‍വ്വകാല റെക്കോഡ്!

നവംബറില്‍ കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ ലഭിച്ചത് 5 ബില്യണ്‍ യൂറോ

ഡബ്ലിന്‍ : സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും അയര്‍ലണ്ടിന്റെ കോര്‍പ്പറേറ്റ് മേഖല വന്‍ കുതിപ്പില്‍. രാജ്യത്തിന്റെ കോര്‍പ്പറേറ്റ് നികുതി വരുമാനം റെക്കോഡ് നിലയിലെത്തി.കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ 5 ബില്യണ്‍ യൂറോയാണ് നവംബറില്‍ ലഭിച്ചത്.മാസക്കണക്കുകളിലെ സര്‍വ്വ കാല റെക്കോഡാണിതെന്ന് കണക്കുകള്‍ പറയുന്നു.2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കോര്‍പ്പറേഷന്‍ നികുതിയില്‍ 56% വര്‍ധനവാണുണ്ടായി. ഈ വര്‍ഷം കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ 21 ബില്യണ്‍ യൂറോ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.എന്നാല്‍ ആ ലക്ഷ്യവും ഇതിനകം തന്നെ നേടി.

നവംബര്‍ അവസാനം വരെയുള്ള സര്‍ക്കാരിന്റെ ആകെ നികുതി വരുമാനം 77.5 ബില്യണ്‍ യൂറോയാണെന്നും കണക്കുകള്‍ പറയുന്നു.2021ലെ 11 മാസത്തെ അപേക്ഷിച്ച് 15.2 ബില്യണ്‍ (24.5%) കൂടുതലാണിത്.2022ലെ ബജറ്റില്‍ പ്രവചിച്ചതിനേക്കാള്‍ 8.1 ബില്യണ്‍ യൂറോ(11.7%) അധികവുമാണ്.

കോര്‍പ്പറേറ്റ് നികുതിയില്‍ മാത്രമല്ല രാജ്യത്തെ പ്രധാന നികുതിയിനങ്ങളില്‍ നിന്നുള്ള വരുമാനത്തിലെല്ലാം വന്‍ വര്‍ധനവുണ്ടായി.ആദായ നികുതിയിനത്തില്‍ 28.26 ബില്യണ്‍ യൂറോയാണ് ശേഖരിച്ചത്.15.6% വര്‍ധനയാണ് ഇതുവരെയുള്ളത്. ലക്ഷ്യമിട്ടതിനേക്കാള്‍ 4.2% കൂടുതലാണിത്.വാറ്റിനത്തില്‍ 18.5 ബില്യണ്‍ യൂറോയും ലഭിച്ചു.ഈ വര്‍ഷം 22.1% വര്‍ധനവാണുള്ളത്. പ്രതീക്ഷിച്ചതിനേക്കാള്‍ 5.5% കൂടുതലാണിത്.

അതേ സമയം, എക്സൈസ് നികുതി കുറഞ്ഞു.അത് 5 ബില്യണ്‍ യൂറോയില്‍ താഴെയായി.വര്‍ഷാടിസ്ഥാനത്തില്‍ 5.2 ശതമാനവും കണക്കാക്കിയതിനേക്കാള്‍ 2.4 ശതമാനവും കുറവുമാണിത്.വര്‍ദ്ധിച്ച ജീവിതച്ചെലവ് നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പ്രതിഫലനമാണ് ഈ കുറവെന്നാണ് ധന വകുപ്പ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.