കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ അഭിമുഖ്യത്തില്‍, ക്രിസ്മമസ് രാവുകളെ വരവേല്‍കാനായി എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ, മെലോഡിയ-22 നവംബര്‍ 26-നു കോര്‍ക്ക് ബാലിന്‍ഹസ്സിഗ്ഗ് മരിയന്‍ ഹാളില്‍ (T12 PN2X) വച്ച് നടത്തപെടുന്നു. ഈ ഗാനസന്ധ്യയില്‍ അയര്‍ലന്‍ണ്ടിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും പ്രൊഫഷണല്‍ ഗ്രൂപ്പുകളില്‍ നിന്നുമുള്ള ക്വയര്‍ ടീമുകള്‍ പങ്കെടുക്കുന്നതാണ്. അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ആളുകള്‍ ഈ ഗാനസന്ധ്യയില്‍ സംബദ്ധിക്കുന്നതാണ്.
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കി ക്രിസ്തുദേവന്റെ ജനനപ്പെരുന്നാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുന്ന ഈ വേളയില്‍, മെലോഡിയ-2022 പരിപാടിയില്‍ സംബന്ധിക്കുവാന്‍ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക്:
ഫാ. മാത്യു കെ മാത്യു Mob: 089-464-4087
ബിജു മാത്യു, Mob: 087-295-3260 https://www.facebook.com/photo/?fbid=121923060708522&set=a.114584901442338
Comments are closed.