ഗോള്‍വേ :ഗോള്‍വേയിലെയും സമീപനഗരങ്ങളിലെയും സംഗീത-കലാ പ്രേമികള്‍ക്കായി,ഗോല്‍വെ ഇന്ത്യന്‍ കല്‍ച്ചറല്‍ കമ്മ്യൂണിറ്റി(GICC), റോയല്‍ കാറ്ററിങ് അയര്‍ലണ്ടുമായി ചേര്‍ന്ന അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ – കോമഡി മെഗാ-ഷോ നവ.19 ന് ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ 10വരെ, സോള്‍ട് ഹില്ലില്‍ ഉള്ള ലിഷര്‍ലാന്‍ഡ് ഓഡിറ്റേറിയത്തില്‍ അരങ്ങേറുന്നു.
പ്രശസ്ത പിന്നണി ഗായകരായ റിമി ടോമി,അനൂപ് ശങ്കര്‍ എന്നിവരെ കൂടാതെ സമകാലിക കോമഡി പാരഡി ഗാനങ്ങളിലൂടെ വേദികള്‍ കീഴടക്കിയ സുധീര്‍ പരവൂര്‍ , മണ്മറഞ്ഞു പോയ കലാകാരന്‍ കലാഭവന്‍ മണിക്ക് ഇന്നും വേദികളില്‍ ജീവന്‍ നല്കുന്ന കൃഷ്ണകുമാര്‍ ആലുവ, ഗായകന്‍ ശ്യാംപ്രസാദ് , സുശാന്ത് കെപി, ശ്രീകുമാര്‍ , ടോണി ചിറമ്മേല്, ഫ്രാന്‌സീസ് കൊല്ലാനൂര്, പാലക്കാട് മുരളി തുടങ്ങിയവരടക്കമുള്ളവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും ഈ ആഘോഷരാവിന് കൊഴുപ്പേകുന്നു. ഗോള്‍വേയില്‍ GICC അണിയിച്ചൊരുക്കുന്ന ഈ കലാവിരുന്നിന്റെ ടിക്കറ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കൂടി ചെയ്യാവുന്നതാണ്.
ഗോള്‍വേയിലെ ഈ മെഗാഷോയിലൂടെ ലഭിക്കുന്ന ലാഭം ഇവിടെത്തന്നെയുള്ള ചാരിറ്റി സംഘടനയ്ക്കു കൈമാറുന്നതായിരിക്കും എന്ന് ജിസിസി അറിയിക്കുന്നു.
യൂണിവേഴ്‌സിറ്റി സ്‌റുഡന്റ്‌സിനായി പ്രത്യേകം ഗ്രൂപ്പ് ഡിസ്‌കൗണ്ട് ലഭ്യമാണ് രണ്ടിലധികം ടിക്കറ്റുകള്‍ ഒരുമിച്ചു വാങ്ങുന്ന യൂണിവേഴ്‌സിറ്റി സ്‌റുഡന്റ്‌സിനു പതിനഞ്ചു യൂറോയ്ക്ക് ടിക്കറ്റ് ലഭ്യമാണ് . ടിക്കറ്റുകള്‍ക്കു : 0877765728.0876450033 എന്നീ നമ്പരുകളില്‍ ബന്ധപെടുക.
ഗോള്‍വേയിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ കലാസ്വാദകരെയും ഈ കലാവിരുന്നിലേയ്ക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി GICC അറിയിച്ചു
Contact: 0877765728/0876450033
Ticket booking link: https://www.royalcatering.ie/
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.