യുദ്ധക്കെടുതികളും കുതിച്ചുയരുന്ന പണപ്പെരുപ്പവും; യൂറോപ്പ് ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ഐ എം എഫ്
ന്യൂയോര്‍ക്ക് : ഉക്രൈയ്ന് യുദ്ധക്കെടുതികളും കുതിച്ചുയരുന്ന പണപ്പെരുപ്പവും യൂറോപ്പില്‍ ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിക്കുമെന്ന് ഐ എം എഫിന്റെ മുന്നറിയിപ്പ്.അടുത്ത വര്‍ഷത്തോടെ ജര്‍മ്മനിയും ഇറ്റലിയും സാമ്പത്തിക മാന്ദ്യത്തിലേക്ക് വളരെ വേഗം വഴുതി വീഴുമെന്നും ഐ എം എഫ് പ്രവചിക്കുന്നു.യൂറോപ്പിന്റെ സാമ്പത്തിക വളര്‍ച്ച കുത്തനെ കുറയുമെന്നും പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക വളര്‍ച്ച 2023ല്‍ 0.6% ആയി കുറയും
യൂറോപ്പിലെ വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച 2023ല്‍ 0.6% ആയി കുറയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.തുര്‍ക്കിയൊഴികെയുള്ള രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ച 1.7% ആയി കുറയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.സംഘര്‍ഷ രാജ്യങ്ങളുടെ വളരെ മോശമാകുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഊര്‍ജ വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങള്‍ വിന്ററിലെ സ്ഥിതി കൂടുതല്‍ മോശമാക്കും.വാതകക്ഷാമവും എനര്‍ജി റേഷനിംഗുമൊക്കെ പ്രതീക്ഷിക്കാം. സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്കുകളുയര്ത്തുന്നത് തുടരണം. വികസിത സമ്പദ്വ്യവസ്ഥകള് അത് കൂടുതല്‍ വേഗത്തിലാക്കണമെന്നും ഐ എംഎഫ് നിര്‍ദ്ദേശിക്കുന്നു.പണപ്പെരുപ്
ജര്‍മ്മനിയും ഇറ്റലിയും ആദ്യം കുഴപ്പത്തിലാകും
ജര്‍മ്മനിയും ഇറ്റലിയും അടുത്ത വര്‍ഷം സാമ്പത്തിക മാന്ദ്യത്തിലാകും. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചുരുങ്ങുന്ന ആദ്യത്തെ വികസിത സമ്പദ്വ്യവസ്ഥകളാകും ഇത്.യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയുടെ വളര്‍ച്ച 2023 ല്‍ 0.3% ചുരുങ്ങുമെന്ന് ഐ എം എഫ് നേരത്തേ വ്യക്തമാക്കിയിരുന്നു.ഗ്യാസ് ഇറക്കുമതിയെ ഉയര്‍ന്ന തോതില്‍ ആശ്രയിക്കുന്ന ഇറ്റലിയുടെ ആഭ്യന്തര ഉല്‍പ്പാദനം 0.2% കുറയുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
ഊര്‍ജ്ജ പ്രതിസന്ധിയാണ് യൂറോപ്പിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഭീഷണിയാവുക. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തിന് ഇത് കാരണമാകും. പിന്നീടിത് യൂറോപ്പിലാകെ ബാധിക്കും.ജീവിതച്ചെലവ് പ്രതിസന്ധി യൂറോപ്പിലെമ്പാടും സാമൂഹിക പിരിമുറുക്കങ്ങളുണ്ടാക്കുമെന്നും
പണപ്പെരുപ്പവും ഊര്‍ജപ്രതിസന്ധിയും ജനജീവിതം ദുസ്സഹമാക്കും
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.