ഡബ്ലിന്‍ :ഡബ്ലിനില്‍ 24 മണിക്കൂര്‍ ബസ് സര്‍വീസുകള്‍ക്ക് വാരാന്ത്യത്തില്‍ തുടക്കമായി.ഇതിനു മുന്നോടിയായി പുതിയ മൂന്നു റൂട്ടുകളും ആരംഭിച്ചു.
ബസ് കണക്ടിന്റെ നാലാം ഘട്ടമായി ജി സ്‌പൈനിലൂടെയാണ് ബാലിഫെര്‍മോട്ട്, ലിഫി വാലി, ക്ലോണ്ടാല്‍കിന്‍, ഐലന്‍ഡ് ബ്രിഡ്ജ്, സിറ്റി സെന്റര്‍ എന്നിവിടങ്ങളിലേയ്ക്ക് പുതിയ ബസ് റൂട്ടുകളാരംഭിച്ചത്.ജി1, ജി2, റൂട്ട് 60 എന്നീ റൂട്ടുകള്‍ ഡബ്ലിന്‍ ബസാണ് പ്രവര്‍ത്തിപ്പിക്കുക.
ജ1, ജി2 സര്‍വ്വീസുകള്‍ ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കും.ഈ സര്‍വീസുകളാരംഭിച്ചതോടെ 79, 79എ റൂട്ടുകളും റൂട്ട് 40ന്റെ ഭാഗമായ ലിഫി വാലി മുതല്‍ സിറ്റി സെന്റര്‍ വരെയുള്ള സര്‍വീസുകളും ഇനിയുണ്ടാവില്ല.
ബാലിഫെര്‍മോട്ടിനും സിറ്റി സെന്ററിനുമിടയില്‍ ജി സ്‌പൈന്‍ സെക്ഷനിലെ പുതിയ ടൈംടേബിളനുസരിച്ച് പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 10 വരെ ഓരോ എട്ട് മിനിറ്റിലും ബസുകള്‍ സര്‍വീസ് നടത്തും.റൂട്ട് 60 സര്‍വീസ് രാവിലെ 5 മുതല്‍ രാത്രി 11 വരെ ഓരോ മണിക്കൂര്‍ ഇടവിട്ടും പ്രവര്‍ത്തിക്കും.
ചെറി ഓര്‍ച്ചാര്‍ഡിനും സിറ്റി സെന്ററിനുമിടയില്‍ രാവിലെയും ഉച്ചയ്ക്കും സ്‌കൂള്‍ സമയങ്ങളില്‍ ഈ റൂട്ടില്‍ അധിക പീക്ക് ടൈം യാത്രകളും നടത്തും.
ഡബ്ലിനിലുടനീളം ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പത്ത് റൂട്ടുകള്‍ പ്രവര്‍ത്തിക്കുമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സി ഇ ഒ ആനി ഗ്രഹാം പറഞ്ഞു.
ഡോക്ക്ലാന്‍ഡ്സിലേക്കും ഡബ്ലിനിലെ ബിസിനസ്സ് ഡിസ്ട്രിക്ടിന്റെ പ്രധാന ഭാഗങ്ങളിലേക്കും 24 മണിക്കൂറും സര്‍വ്വീസ് നല്‍കുമെന്ന് ഡബ്ലിന്‍ ബസ് ആക്ടിംഗ് സി ഇ ഒ ആന്‍ഡ്രിയ കീനും വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.