head3
head1

അയര്‍ലണ്ടില്‍ 40 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ വസ്ത്രാലയം പൂട്ടുന്നു… എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഷാം ശര്‍മ്മ

ഡബ്ലിന്‍ : നാല് ദശാബ്ദമായി അയര്‍ലണ്ടില്‍ നടത്തി വന്ന ഇന്ത്യന്‍ വസ്്ത്രാലയം പൂട്ടുന്നു. സൂപ്പര്‍വാല്യു ഷോപ്പിംഗ് സെന്ററിലെ അനു ഫാഷന്‍സ് ഉടമ ഷാം ശര്‍മ്മയാണ് 40 വര്‍ഷം പിന്നിട്ട മെന്‍സ് വെയര്‍ സ്ഥാപനത്തിന് എന്നന്നേയ്ക്കുമായി ഷട്ടറിടുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്ത മാസം മുതല്‍ പ്രവര്‍ത്തനമുണ്ടാകില്ലെന്ന് ഇദ്ദേഹം അറിയിച്ചു.

ഇതിന്റെ ഭാഗമായി ഷോപ്പില്‍ സ്്റ്റോക്ക് വിറ്റഴിക്കല്‍ നടന്നുവരികയാണ്.ഒക്ടോബര്‍ 6 മുതല്‍ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും അനു ഫാഷന്‍സ് ക്ലോസിംഗ് ഡൗണ്‍ സെയില്‍ നടത്തുന്നു.ഈ സ്റ്റോക്ക് വില്‍പ്പന തീരുന്നതോടെ വ്യക്തിപരമായി വ്യാപാരത്തില്‍ നിന്നും ഉപഭോക്താക്കളോടും വിട പറയുമെന്നും ഷാം പറഞ്ഞു.

ഓണ്‍ലൈന്‍ വിപ്ലവമുള്‍പ്പടെയുള്ള ഒട്ടേറെ വെല്ലുവിളികളെ മറികടക്കാന്‍ സാധിച്ച ബിസനസുകാരനാണ് പഞ്ചാബില്‍ നിന്നും അയര്‍ലണ്ടിലെത്തിയ ഷാം ശര്‍മ്മ.എന്നും വിശ്വാസമര്‍പ്പിച്ച കസ്റ്റമേഴ്സായിരുന്നു തന്റെ സമ്പാദ്യമെന്ന് ശര്‍മ്മ പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷോപ്പ് അടച്ചിട്ടിരിക്കുകയായിരുന്നു, പക്ഷേ അവര്‍ ഇപ്പോഴും വിളിക്കാറുണ്ട്. അര മണിക്കൂറെങ്കിലും കട തുറക്കാമോ എന്നാണ് അവര്‍ ചോദിക്കുന്നത്.

1982ല്‍ ആഷ്‌ബോണിലെ ഗാര്‍ഡന്‍ സിറ്റി ഷോപ്പിംഗ് സെന്ററില്‍ തന്റെ ആദ്യത്തെ ഷോപ്പ് തുറന്നത്. ഭാര്യ രവിയുടെ നേതൃത്വത്തില്‍ ഇന്നും അനു ഫാഷന്‍സ് യൂണിഫോം ഷോപ്പ് പ്രവര്‍ത്തിക്കുന്നു.1982ല്‍ വളരെ കുറച്ച് കടകളേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ആഷ്‌ബോണില്‍ ആദ്യമായി ഒരു മെന്‍സ് വെയര്‍ ഷോപ്പ് തുറന്നത് ഇദ്ദേഹമായിരുന്നു.ഇന്നത്തെ വിപണിയില്‍ അപൂര്‍വമായ അയര്‍ലണ്ടില്‍ നിര്‍മ്മിച്ച വസ്ത്രങ്ങളാണ് മെന്‍സ്വെയര്‍ ഷോപ്പില്‍ വിറ്റിരുന്നത്.

സ്‌കൂള്‍ യൂണിഫോം വില്‍ക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളുകള്‍ സമീപിച്ചു.അങ്ങനെയാണ് അത് തുടങ്ങിയത്.40വര്‍ഷമായി അഞ്ച് ലോക്കല്‍ സ്‌കൂളുകള്‍ക്ക് യൂണിഫോമുകള്‍ നല്‍കി വരികയാണ്.മകള്‍ ഡിംപിയും ഷാമിനൊപ്പം ബിസിനസിലുണ്ട്. ഡിംപിയുടെ ഷിഹ് സൂ ഇനത്തില്‍പ്പെട്ട നായ ഗിസ്‌മോയും കടയിലെത്തുന്നവര്‍ക്ക് ഏറെ പരിചിതനായിരുന്നു.ഈ സമ്മറില്‍ അത് മരണപ്പെട്ടു.1992ലാണ് സിറ്റിയിലെ സൂപ്പര്‍വാലു സെന്ററിലേക്ക് സ്ഥാപനം മാറ്റിയത്.ഭാര്യ രവി, മകള്‍ ഡിംപി ,പങ്കാളി ജെയിംസ്, കൊച്ചുമക്കളായ ജയ്, അമര എന്നിവരടങ്ങിയതാണ് ഷാമിന്റെ കുടുംബം.

ബിസിനസ് ജീവിതത്തില്‍ വളരെ നല്ലതും മോശവുമായ കാലമുണ്ടായിരുന്നു.നല്ല സമയം വീണ്ടും വരുമെന്ന പ്രതീക്ഷയോടെ അതിലൂടെയെല്ലാം കടന്നു പോകണം- ഷാം ഉപദേശിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.