head3
head1

അയര്‍ലണ്ടിലെ കണ്ണൂര്‍ കുടുംബ സംഗമം നവംബര്‍ 12 ന് ഡബ്ലിനില്‍

ഡബ്ലിന്‍ : കണ്ണൂര്‍ ജില്ലയുടെ വിവിധ മലയോര ഗ്രാമങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികളുടെ ഒത്തുചേരല്‍ നവംബര്‍ പന്ത്രണ്ടാം തീയതി വാക്കിന്‍സ്ടൗണ്‍ ഉള്ള കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തപ്പെടുന്നു . കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് മൂലം നടത്താന്‍ സാധിക്കാതിരുന്ന ഒത്തുചേരലിനെ വളരെ ഉത്സാഹത്തോടെയാണ് ഇപ്രാവശ്യം കണ്ണൂരുകാര്‍ നോക്കികാണുന്നത് .

തിരക്കുപിടിച്ച പ്രവാസി ജീവിതത്തിന്റെ പിരിമുറുക്കങ്ങളില്‍നിന്നും ഒരല്പ സമയം മാറി നിന്ന് പിറന്ന നാടിന്റെ മധുര സ്മരണകള്‍ മായാതെ മനനം ചെയ്യുന്നതോടൊപ്പം മലയോര ഗ്രാമങ്ങളുടെ നിഷ്‌കളങ്ക സ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥ സഹകരണത്തിന്റെയും വേദിയായി സംഗമം മാറുന്നു

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നിരവധി പേരാണ് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലിക്കായും പഠനത്തിനായും അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും ഒത്തുചേരുന്നതിനും പരിചയപെടുന്നതിനും ഉള്ള ഈ അസുലഭ അവസരത്തെ എല്ലാ കണ്ണൂര്‍ പ്രവാസികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .

രാവിലെ പത്തുമണിക്ക് ആരംഭിച്ചു ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ തീരത്തക്ക രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് . രസകരമായ മത്സര ഇനങ്ങളും മറ്റു കലാപരിപാടികളും സ്വാദിഷ്ട ഭക്ഷണവും സംഗമത്തിന്റെ മാറ്റു കൂട്ടുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്

Binujith : 0879464254
Pinto. : 0894440014
Nidhin. : 089 4414335
Sheen. : 089 4142349

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4G

Comments are closed.