head3
head1

അയര്‍ലണ്ടില്‍  കേരള കോണ്‍ഗ്രസ് എം ജന്മദിനാഘോഷം ഇന്ന്

ഡബ്ലിന്‍ : കേരള പ്രവാസി കോണ്‍ഗ്രസ് എം അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ അന്‍പത്തിഎട്ടാം ജന്മദിനാഘോഷവും, മിഡ്ലാന്റ് യൂണിറ്റ് ഉദ്ഘാടനവും ഒക്ടോബര്‍ 9 ന് വൈകുന്നേരം 5.30 ന് മുള്ളിംഗാറില്‍  പ്രിന്‍സ് വിലങ്ങുപാറയുടെ ഭവനാങ്കണത്തില്‍ നടക്കും.

പ്രസിഡണ്ട് രാജു കുന്നക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം പി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, തോമസ് ചാഴികാടന്‍ എം പി, എം എല്‍ എ മാരായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ഐ ടി വിംഗ് സംസ്ഥാന ഡയറക്ടര്‍ അഡ്വ. അലക്‌സ് കോഴിമല, സംസ്‌കാരവേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വര്‍ഗീസ് പേരയില്‍,ഡോ.സാം തോമസ് (മുള്ളിങ്കര്‍ ) അയര്‍ലണ്ട് ഭാരവാഹികളായ ഷാജി ആര്യമണ്ണില്‍, ജോര്‍ജ് വിളക്കുമാടം, സണ്ണി പാലയ്ക്കാതടത്തില്‍, സിറില്‍ തെങ്ങുംപള്ളില്‍, മാത്യൂസ് ചേലക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും.എല്ലാ പ്രവര്‍ത്തകരേയും അനുഭാവികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4G

Comments are closed.