ഡബ്ലിന്‍ : അയര്‍ലണ്ടിലെ നഴ്സുമാരെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നത് കുതിച്ചുയരുന്ന ജീവിത ച്ചെലവും കുറഞ്ഞ വേതനവും പാര്‍പ്പിട പ്രശ്നങ്ങളും. ഈ പ്രശ്നങ്ങള്‍ കാരണമാണ് രാജ്യത്തെ നഴ്സുമാര്‍ സ്റ്റാഫ് വന്ന വഴിയേ പോകുന്നതെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഡങ്കന്‍ സ്മിത്ത് ടിഡി ചൂണ്ടിക്കാട്ടുന്നു.ഇപ്പോള്‍ 6,000 ആരോഗ്യ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. ഇവരെ ഭൂരിപക്ഷവും വിദേശത്ത് നിന്നാണ് റിക്രൂട്ട് ചെയ്യുന്നത്.ഈ സ്ഥിതിയ്ക്ക് കാരണം രാജ്യത്തെ സാഹചര്യമാണെന്ന് ടി ഡി പറഞ്ഞു.
ഓരോ വര്‍ഷവും ഏകദേശം 1,800 നഴ്സിംഗ് ബിരുദധാരികളാണ് ഇവിടെ പുറത്തിറങ്ങുന്നത്.ഇവരില്‍ ഏകദേശം 96% പേരും അയര്‍ലണ്ടില്‍ തന്നെയാണ് ജോലിയില്‍ കയറുന്നത്.എന്നാല്‍ ഇവിടുത്തെ ജോലി സാഹചര്യവും പാര്‍പ്പിട-ജീവിതച്ചെലവുകളും കുറഞ്ഞ ശമ്പളവുമെല്ലാം ഈ സ്ഥിതി മാറ്റുന്നു.ഇവര്‍ നല്ല ഓപ്ഷനുകള്‍ തേടി മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകുന്നു.നല്ല പരിശീലനം നേടിയവരും മികച്ച ജീവനക്കാരുമാണിവര്‍. ഇവിടെ നില്ക്കാന് പ്രേരിപ്പിക്കുന്നതൊന്നും അയര്‍ലണ്ടിലില്ല.കോവിഡ് കാലത്തെ മികച്ച സേവനത്തിനായി പ്രഖ്യാപിച്ച പാന്‍ഡെമിക് ബോണസ് പോലും ഇതുവരേയും ലഭിച്ചിട്ടില്ല.ഈ പേമെന്റുകള്‍ നല്‍കുന്നതിനായി ഏജന്‍സിയെ നിയോഗിക്കുകയാണ് സര്‍ക്കാര്‍. ഈ പ്രോസസ് ഇപ്പോള്‍ ടെന്ററിംഗ് പ്രോസസിലാണെന്ന് വിവരം ലഭിച്ചതായും ടി ഡി പറഞ്ഞു.
നമ്മുടെ ഹോസ്പിറ്റലുകള്‍, നഴ്സിംഗ് ഹോമുകള്‍, കമ്മ്യൂണിറ്റിയിലെ സെക്ഷന്‍ 39 ഓര്‍ഗനൈസേഷനുകള്‍, ഹോം ഹെല്‍പ്പ്, ഹോം കെയര്‍ ഏജന്‍സികള്‍ എന്നിവയിലെ ഹെല്‍ത്ത് കെയര്‍ സ്റ്റാഫിന് ഒരു പേമെന്റ്് നല്‍കുന്നത് നിര്‍ണ്ണയിക്കാന്‍ പുറത്തുനിന്നുള്ള കമ്പനിയെ കൊണ്ടുവരുന്നത് വലിയ കഷ്ടമാണെന്നും ടി ഡി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.