ഡബ്ലിന്‍: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ (AIC) നേതൃത്വത്തില്‍ സിപിഐ എമ്മിന്റെ സമുന്നത നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം ഇന്ന് ഡബ്ലിനില്‍ സംഘടിപ്പിക്കുന്നു.
സംസ്ഥാന മുന്‍ അഭ്യന്തര വകുപ്പ് മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവും കൂടിയായ കോടിയേരിയുടെ അനുസ്മരണം ഇന്ന് താലയിലുള്ള ഫിര്‍ ഹൗസ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് സംഘടിപ്പിക്കുന്നത്. വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പോഷക സംഘടകനകളുടെയും അയര്‍ലണ്ട് ഘടകങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ്.
രാഷ്ടീയത്തിന് അതീതമായി മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ജനഹൃദയങ്ങളില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച കോടിയേരിയുടെ അനുസ്മരണ സമ്മേളനത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Venue- Firhouse Community Centre
Ballycullen Drive, Firhouse ,Dublin 24.
Eircode D24YY0H
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.