head1
head3

നീനയിൽ ഓള്‍ അയര്‍ലണ്ട് റമ്മി ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേര്‍സ് ‘ സംഘടിപ്പിക്കുന്ന ഓള്‍ അയര്‍ലണ്ട് റമ്മി ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .2022 നവംബര്‍ 5 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ നീനാ സ്‌കൗട്ട് ഹാളില്‍ വച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത് .

അത്യന്തം വാശിയേറിയ മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ് .
അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ് .ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും .

ഇവന്റ് മാനേജ്മന്റ് ടീമായ ‘Mass Events Ireland’ ന്റെയും (0892316600) ‘Spice Magic Caterer’s ‘ Nenagh (0871609937)യുടെയും സഹകരണത്തോടെ നടത്തുന്ന ഈ ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും ,രജിസ്ട്രേഷനും താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
ഷിന്റോ ജോസ് :0892281338
ടോം പോള്‍ :0879057924
ജിന്‍സണ്‍ അബ്രഹാം : 0861546525

വാര്‍ത്ത : ജോബി മാനുവല്‍

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.