head1
head3

വാട്ടര്‍ഫോര്‍ഡ് വൈകിങ്സ് ക്രിക്കറ്റ് ക്ലബ്ബ് ഓണാഘോഷം വര്‍ണ്ണാഭമായി, കഥകളിയൊരുക്കി ആര്‍ട്ടിസ്റ്റ് സുനില്‍ കുമാര്‍

വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ വാട്ടര്‍ഫോര്‍ഡ് വൈകിങ്സ് ക്രിക്കറ്റ് ക്ലബ് ഒരുക്കിയ ”2022 ഓണാഘോഷം” അതി ഗംഭീരമായി ആഘോഷിച്ചു.

കേരള തനിമയെ തൊട്ടുണര്‍ത്തുന്ന വിവിധ പരിപാടികളുടെ അകമ്പടിയോടെയായിരുന്നു ഓണാഘോഷം, മൂണ്‍ കോയിന്‍ പാരിഷ് ചര്‍ച്ച് ഹാളില്‍ നടന്ന വര്‍ണശബളമായ ആഘോഷപരിപാടികളില്‍ വിവിധ കലാകായിക മത്സരങ്ങള്‍ , വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയും ഉണ്ടായിരുന്നു.

കുട്ടികളുടെ നൃത്ത നൃത്യങ്ങളും, മുതിര്‍ന്നവരുടെ ഗാനാലാപങ്ങള്‍, വടംവലി എന്നിവയെല്ലാം വൈകിങ്സ് ക്ലബ്ബിന്റെ ഓണാഘോഷത്തിന് കൊഴുപ്പേകി. കണ്ണൂര്‍ സ്വദേശിയും പ്രശസ്ത കഥകളി ആര്‍ട്ടിസ്റ്റുമായ സുനില്‍ കുമാറിന്റെ അതിഗംഭീരമായ ‘കഥകളി അവതരണമായിരുന്നു ആയിരുന്നു വൈകിങ്സ് ഓണഘോഷത്തെ വ്യത്യസ്തമാക്കിയത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.