head1
head3

ഈ ഇന്ത്യന്‍ ആദിത്യന്മാര്‍ ഇനി യൂറോപ്പിനും സ്വന്തം

ഡബ്ലിന്‍ : യൂറോപ്യന്‍ യൂണിയന്‍ താരങ്ങളായി വളര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളായ ആദിത്യന്മാര്‍.അയര്‍ലണ്ടിലെ ഡബ്ലിന്‍ സിഞ്ച് സ്ട്രീറ്റിലെ സി ബിഎസിലെ ഫിഫ്ത് ഇയര്‍ വിദ്യര്‍ഥിയായ ആദിത്യ കുമാറും ഫോര്‍ത്ത് ഇയര്‍ സ്റ്റുഡന്റായ ആദിത്യ ജോഷിയും ബിടി യംഗ് സൈന്റിസ്റ്റ് ആന്റ് ടെകനോളജി എക്സിബിഷനില്‍ ഒന്നാം സ്ഥാനം നേടിയാണ് യൂറോപ്പിനോളം വളര്‍ന്നത്.

എ ന്യു മെതഡ് ഓഫ് സോള്‍വിംഗ് ദി ബെര്‍ണൂലി ക്വാര്‍ഡ്രിസെക്ഷന്‍ പ്രോബ്ലം എന്ന പ്രോജക്ടിലൂടെയാണ് ഈ മിടുക്കര്‍ ചരിത്രം മാറ്റിമറിച്ചത്.

ഇ യു രാജ്യങ്ങളിലെയും യു എസ് എ, കാനഡ,ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളോട് ഏറ്റുമുട്ടിയാണ് ഈ ഐതിഹാസിക വിജയം ഇവര്‍ കരഗതമാക്കിയത്.

17ാം നൂറ്റാണ്ടു മുതല്‍ പരിഹരിക്കപ്പെടാതെ കിടന്ന ഗണിത പ്രശ്നത്തിനാണ് ഇരു വിദ്യാര്‍ഥികളും ചേര്‍ന്ന് പുതിയ ഉത്തരം കണ്ടെത്തിയത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.