ഡബ്ലിന്‍ : ഇംഗ്ലണ്ട് ആസ്ഥാനമായ റീട്ടെയില്‍ കമ്പനിയായ ടെസ്‌കോ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു.ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷത്തോടെ ബംഗളൂരുവിലെ ടെക്‌നോളജി സെന്ററുകളിലേക്ക് 1,000 പേരെ നിയമിക്കും.സോഫ്‌ട്വെയര്‍ എന്‍ജിനീയര്‍മാര്‍, സിസ്റ്റം എന്‍ജിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, പ്രൊഡക്റ്റ് മാനേജര്‍മാര്‍, ആര്‍ക്കിടെക്ടുകള്‍, ഫിനാന്‍ഷ്യല്‍ സ്‌പെഷ്യലിസ്റ്റുകള്‍, റോബോട്ടിക് പ്രോസസ് ഓട്ടോമേഷനില്‍ (ആര്‍ പി എ) എക്സ്പെര്‍ട്സ് എന്നിങ്ങനെയുള്ള വിവിധ തസ്തികകളിലാണ് നിയമനം നടത്തുന്നത്.പുതുമുഖങ്ങളേക്കാളുപരി പ്രാവീണ്യവും പരിചയസമ്പന്നതയുമുള്ള ആളുകളെയാണ് കമ്പനി തേടുന്നത്.
ബംഗളൂരു ആസ്ഥാനം കേന്ദ്രീകരിച്ചാണ് ടെസ്‌കോയുടെ വിപുലീകരണം നടത്തുന്നത്.സ്റ്റോറിന്റെ ഉപഭോക്താക്കള്‍ക്ക് സാങ്കേതിക വിദ്യയുടെ പ്രയോജനം ലഭ്യമാക്കുന്നതിനാണ് കമ്പനിയുടെ ശ്രമം.അതിനായി ക്രിയേറ്റീവ് തിങ്കേഴ്സും , ഇന്‍വെന്റേഴ്സുമുള്‍പ്പെട്ട വിദഗ്ധ ടീം തന്നെ പ്രവര്‍ത്തിക്കുന്നു.ക്ലൗഡ്, ബ്ലോക്ക്‌ചെയിന്‍, മിക്സഡ് റിയാലിറ്റി , മൊബൈല്‍ ഡെവലപ്‌മെന്റ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, കമ്പ്യൂട്ടര്‍ റീട്ടെയില്‍ എക്സ്പീരിയന്‍സ്,പ്രോഡക്ട് ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ്, ട്രേഡ് പ്ലാനിംഗ് എന്നിവ മെച്ചപ്പെടുത്തുകയാണ് ടീമിന്റെ ലക്ഷ്യം.
ടാറ്റ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിലൂടെ റീട്ടെയില്‍ ഔട്ട്‌ലെറ്റായ സ്റ്റാര്‍ ബസാറും ചേര്‍ന്നാണ് ടെസ്‌കോ ബിസിനസ് സര്‍വീസസിന്റെ പ്രവര്‍ത്തനം. നിലവില്‍ 4,000 പേര്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.ടെസ്‌കോ ബിസിനസ് സര്‍വീസസാണ് ഗ്രൂപ്പിനെ നയിക്കുന്നതെന്ന് സി ഇ ഒ സുമിത് മിത്ര പറഞ്ഞു.
2004ലാണ് ടെസ്‌കോ ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ബംഗളൂരു, ഡണ്ടി, ബുഡാപെസ്റ്റ്, വാട്ടര്‍ഫോര്‍ഡ്, ക്രാക്കോവ് എന്നിവിടങ്ങളില്‍ കമ്പനിയ്ക്ക് അടിസ്ഥാന കേന്ദ്രങ്ങളുണ്ട്.അയര്‍ലണ്ടിനും യൂ കെയ്ക്കും പുറമെ ഇന്ത്യ, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്‌കോട്ട്‌ലന്‍ഡ്, എന്നിവയുള്‍പ്പെടെ ആറ് പ്രധാന രാജ്യങ്ങളില്‍ ഹബ് ആന്‍ഡ് സ്‌പോക്ക് മോഡലുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.