head3
head1

ലിമെറിക്കില്‍ ഇക്കുറി ‘ഹരിത ഓണാഘോഷം’

ഓണാഘോഷ പരിപാടികള്‍ സമ്പൂര്‍ണ്ണ ഗ്രീനില്‍

ലിമെറിക് : ലിമെറിക്കില്‍ ഹരിത ഓണാഘോഷമൊരുക്കുകയാണ് മണ്‍സ്റ്റര്‍ ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍(MICA). ലിമെറിക്ക് റേസ് കോഴ്‌സ് ഹാളില്‍ സെപ്റ്റംബർ 17ന് രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ നീണ്ടുനില്‍ക്കുന്ന ഓണാഘോഷം നടക്കുക.

വേറിട്ട ഓണാഘോഷത്തിനാണ് ഈ വര്‍ഷം ലീമെറിക്കിലെ മലയാളി സമൂഹം ശ്രമിക്കുന്നതെന്ന് മൈക്കയുടെ ഭാരവാഹികള്‍ വ്യക്തമാക്കി.’ഡീ കാര്‍ബണൈസേഷന്‍’ എന്നതാണ് ഈ ഓണാഘോഷത്തിന്റെ പ്രത്യേകത.

വാസയോഗ്യമായ രീതിയില്‍ നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാവ്യതിയാനത്തില്‍ ഒരു സമൂഹമെന്ന നിലയില്‍ ഭാഗഭാക്കാകുന്നതിനും വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ലിമെറിക്ക് കൗണ്‍സിലുമായി സഹകരിച്ച് കഴിയുന്ന രീതിയില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുകയെന്നതാണ് ഡി കാര്‍ബണൈസേഷന്‍ പ്രോജക്ടിന്റെ ലക്ഷ്യം.

സദ്യ ഒറിജിനല്‍ വാഴയിലയില്‍

500നും 700നുമിടയില്‍ ആളുകള്‍ പങ്കെടുക്കുന്ന ആഘോഷത്തിന്റെ പ്രധാന ഇനമാണ് ഓണസദ്യ.കേരളത്തില്‍ നിന്നും കൊണ്ടുവന്ന ഒറിജിനല്‍ വാഴയിലയിലാണ് സദ്യ വിളമ്പുക.പൂര്‍ണ്ണമായും റീ സൈക്ലബിള്‍- ഡിസ്പോസിബിള്‍ ഗ്ലാസുകളാണ് ഉപയോഗിക്കുക.

അത്തപ്പൂക്കളം,മാവേലി മന്നന് വരവേല്‍പ്പ്, മെഗാ തിരുവാതിര, ചെണ്ടമേളം, പുലികളി, വടംവലി,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മല്‍സരങ്ങള്‍ എന്നിവയുമുണ്ടാകും.

ജാതി മതഭേദമന്യേ എല്ലാവരേയും ഈ ഓണാഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ബുക്കിംഗ് പൂര്‍ണ്ണമായും ഓണ്‍ ലൈനിലാണ്.https://tickets.micashareandcare.ie/event/onam-celebrations/ അവസാന തീയതി – സെപ്തംബര്‍ 13.

കൂടുതൽ വിവരങ്ങൾക്ക് : ബിപിൻ കുര്യാക്കോസ് –0899821349
ബോബി ലൂക്കോസ് :0851123658
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.