head1
head3

തിരുവോണത്തെ വരവേല്‍ക്കാന്‍ മോണാഗാന്‍ മലയാളി കൂട്ടായ്മയും

മോണാഗാന്‍ : തിരുവോണത്തെയും ഓണത്തപ്പനെയും വരവേല്‍ക്കാന്‍ മോണാഗാന്‍ മലയാളി കൂട്ടായ്മയും ഒരുങ്ങുന്നു.ഈ മാസം 11ന് ടുള്ളിബക്ക് ക്ലോണ്ടിബ്രെറ്റിലെ സെന്റ് മേരീസ് ചാപ്പല്‍ ഹാളിലാണ് ഓണാഘോഷം നടത്തുന്നത്.ഇതാദ്യമായാണ് വിപുലമായ രീതിയില്‍ മോണാഗാന്‍ മലയാളികള്‍ ഓണാഘോഷം സംഘടിപ്പിക്കുന്നത്.

കലാ-കായിക-സാംസ്‌കാരിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഇത്തവണത്തെ ഓണാഘോഷത്തിനുണ്ടാകും.എല്ലാ മലയാളികളെയും ഓണാഘോഷത്തിലേയ്ക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :85 820 1375

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.