head3
head1

യൂറോ കൂപ്പുകുത്തിയത് രണ്ടു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക്

ബ്രസല്‍സ് : നോര്‍ഡ് സ്ട്രീം പൈപ്പ്‌ലൈന്‍ വഴിയുള്ള റഷ്യന്‍ ഗ്യാസ് വിതരണം നിര്‍ത്തിയതോടെ യൂറോ കൂപ്പുകുത്തി.യൂറോപ്പിലേക്കുള്ള പ്രധാന പൈപ്പ്‌ലൈനിലെ ഗ്യാസ് വിതരണമാണ് റഷ്യ നിര്‍ത്തിയത്.ഇതുയര്‍ത്തുന്ന ആശങ്കകള്‍ക്കിടയില്‍ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ് ആദ്യമായി യൂറോ വീണത്. യൂറോയുടെ മൂല്യം 99 സെന്റിനു താഴെയായി കുറഞ്ഞു. ഒരു യൂറോയ്ക്ക് ഒരു ഡോളര്‍ ലഭിക്കുന്ന സ്ഥിതി ഇപ്പോഴില്ല.

യൂറോയുടെ മൂല്യം തിങ്കളാഴ്ച 0.7% കുറഞ്ഞ് 98.80 യുഎസ് സെന്റിലേക്കെത്തി.2002ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിലയാണിത്. യൂറോ സ്റ്റോക്സ് 50 ഫ്യൂച്ചറുകള്‍ 3.3% വരെയും ഇടിഞ്ഞു.

റഷ്യന്‍ നടപടി ഊര്‍ജ്ജ പ്രതിസന്ധിയും രൂക്ഷമാക്കിയിട്ടുണ്ട്. യൂറോയും യൂറോപ്യന്‍ ഓഹരി വിപണിയിലും ഇടിവുണ്ടായി. ബിസിനസുകള്‍ക്കും വീട്ടുകാര്‍ക്കും വിന്റര്‍ കടുക്കുമെന്നാണ് സൂചന.

വിതരണം അനിശ്ചിതകാലത്തേക്ക് നിര്‍ത്തുമെന്ന് റഷ്യന്‍ സ്റ്റേറ്റ് ഗ്യാസ് നിര്‍മ്മാതാവ് ഗാസ്‌പ്രോം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.ഇതേ തുടര്‍ന്ന് ജര്‍മ്മനിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ജീവിതച്ചെലവ് പ്രതിസന്ധിയും ഊര്‍ജ്ജ വിലയും നേരിടാന്‍ നടപടികള്‍ പ്രഖ്യാപിച്ചു.ഗ്യാസ് വിതരണം അനിശ്ചിതകാലത്തേക്ക് വെട്ടിക്കുറച്ചതിന്റെ ആഘാതം യൂറോയ്ക്ക് കൂടുതല്‍ ദോഷമുണ്ടാക്കുമെന്ന് നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് ലിമിറ്റഡിന്റെ കറന്‍സി സ്ട്രാറ്റജിസ്റ്റ് റോഡ്രിഗോ കാട്രില്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.