head1
head3

യൂറോ സോണില്‍ പണപ്പെരുപ്പം വീണ്ടും റെക്കോഡിലേയ്ക്ക്,പലിശ നിരക്ക് വീണ്ടും ഉയരും

ബ്രസല്‍സ് : പ്രതീക്ഷകളെ തകിടം മറിച്ച് യൂറോ സോണില്‍ പണപ്പെരുപ്പം വീണ്ടും റെക്കോഡിലേയ്ക്ക്. ഓഗസ്റ്റില്‍ 9.1% മാണ് യൂറോ സോണിലെ പണപ്പെരുപ്പമെന്ന് യൂറോസ്റ്റാറ്റ് സ്ഥിരീകരിച്ചു. ഇത്് പുതിയ റെക്കോഡാണ്.ഈ സാഹചര്യത്തില്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ ഇ സി ബി നിര്‍ബന്ധിതമായേക്കിമെന്നാണ് സൂചന.വിന്റര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ കുതിച്ചുയരുന്ന ഊര്‍ജ വില പണപ്പെരുപ്പം ഇനിയും വര്‍ധിച്ചേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഈ വര്‍ഷാവസാനത്തോടെ അത് 10% കവിയുമെന്നും വിലയിരുത്തപ്പെടുന്നു.

യൂറോ സോണിലെ 19 രാജ്യങ്ങളിലെയും പണപ്പെരുപ്പം കഴിഞ്ഞ മാസം 8.9%ആയിരുന്നു. ഇതാണ് 9.1ലേയ്ക്ക് എത്തിയത്.ഇ സി ബിയുടെ പ്രവചനത്തെ മറികടക്കുന്നതാണ് ഈ വര്‍ധനയെന്ന് യൂറോസ്റ്റാറ്റ് പറയുന്നു.

അതേസമയം അയര്‍ലണ്ടിലെ പണപ്പെരുപ്പം കഴിഞ്ഞമാസത്തെ അപേക്ഷിച്ച് കുറഞ്ഞു.കണ്‍സ്യൂമര്‍ ഇന്‍ഡക്സ് ഓഫ് പ്രൈസസുമായി ഒത്തുനോക്കുമ്പോള്‍ ജൂലൈയിലെ 9.6%ല്‍ നിന്ന് 8.9%ലേയ്ക്കാണ് പണപ്പെരുപ്പമെത്തിയത്. ഊര്‍ജ്ജ വിലയിലും നേരിയ കുറവുണ്ടായി.ജൂലൈയില്‍ 39.6% വര്‍ധിച്ച ഊര്‍ജ്ജവില ഓഗസ്റ്റില്‍ 38.3%മായാണ് കുറഞ്ഞത്. അതേസമയം ഭക്ഷണം, മദ്യം, പുകയില എന്നിവയുടെ വില 10.6% വര്‍ധിച്ചെന്നും യൂറോസ്റ്റാറ്റ് കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.