ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കാര്‍ഷിക-ഭക്ഷ്യോത്പന്ന വ്യാപാരം പുഷ്ടിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ഐറിഷ് ദൗത്യത്തിന് തുടക്കമായി
ഡബ്ലിന്‍ : ഏഷ്യയിലെ കാര്‍ഷിക-ഭക്ഷണ വ്യാപാരം പുഷ്ടിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള അയര്‍ലണ്ടിന്റെ കാര്‍ഷിക-ഭക്ഷ്യ വ്യാപാര ദൗത്യത്തിന് തുടക്കമായി.പദ്ധതിയുടെ ഭാഗമായി പാല്‍ ,ബീഫ്,പോര്‍ക്ക് ,ചീസ് ,പന്നിയിറച്ചി എന്നിവ അടക്കമുള്ള ഉത്പന്നങ്ങള്‍ ഏഷ്യന്‍ വിപണിയില്‍ വിറ്റഴിക്കാനുള്ള വന്‍ പദ്ധതിയാണ് രൂപപ്പെടുത്തുന്നത്.
കൃഷി, ഭക്ഷ്യ മന്ത്രി മറൈന്‍ ചാര്‍ളി മക്കോണലോഗാണ് ജപ്പാന്‍, സിംഗപ്പൂര്‍,ഇന്ത്യ അടക്കമുള്ള തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള വ്യാപാര ദൗത്യത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.
ട്രേഡ് മിഷന്റെ ഭാഗമായി 2025ഓടെ മേഖലയില്‍ 800 മില്യണ്‍ യൂറോയുടെ വില്‍പ്പന ലക്ഷ്യമിട്ട് മൂന്ന് വര്‍ഷത്തെ റീജിയണല്‍ സ്ട്രാറ്റെജിയും ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് ബോര്‍ഡ് ബിയ.
ഐറിഷ് ഭക്ഷണ പാനീയ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കുകയെന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.കഴിഞ്ഞ വര്‍ഷം ജപ്പാനിലേക്കുള്ള ഐറിഷ് കയറ്റുമതിയുടെ മൂല്യം 180 മില്യണ്‍ യൂറോയിലെത്തിയിരുന്നു.2020നെ അപേക്ഷിച്ച് 20% വര്‍ധനയാണിത്.ചെഡ്ഡാര്‍ ചീസും മറ്റ് പാലുല്‍പ്പന്നങ്ങളും, പന്നിയിറച്ചി, ബീഫ്, മത്സ്യം, പാനീയങ്ങള്‍ എന്നിവയാണ് ജപ്പാനിലേയ്ക്ക് കയറ്റി അയയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷം തെക്ക് കിഴക്കന്‍ ഏഷ്യയിലുടനീളമുള്ള ഭക്ഷണപാനീയങ്ങളുടെ കയറ്റുമതിയില്‍ 25% വര്‍ധന നേടിയിരുന്നു.2020നെ അപേക്ഷിച്ച് 55 മില്യണ്‍ യൂറോയാണ് അധികം നേടിയത്
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.
Comments are closed.