head3
head1

ഓണത്തിന് ദ്രോഗഡ ഒരുങ്ങി, ഇനി ആഘോഷം

ദ്രോഗഡ :മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ ദ്രോഗഡ ഒരുങ്ങി. ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്റെ (DMA) ആഭിമുഖ്യത്തിലുള്ള ഓണാഘോഷം നാളെ ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ 10:30 മുതല്‍ DROGHEDA , TULLYALLEN PAROCHIAL ഹാളില്‍ നടത്തപ്പെടും.പതിനാറാമത്തെ വര്‍ഷമാണ് ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്‍ തിരുവോണം ഒരുക്കുന്നത്.

വിവിധ കായിക മത്സരങ്ങള്‍, കലാപരിപാടികള്‍, വടംവലി, ഓണസദ്യ എന്നിവയും ആഘോഷപരിപാടികളുടെ ഭാഗമായി നടത്തപ്പെടും. തിരുവാതിരയും,ഡബ്ലിന്‍ ബ്ലൂ ഡയമണ്ടിന്റെ ഗാനമേളയും സിനിമാറ്റിക്ക് ഡാന്‍സും ആഘോഷത്തിന് അരങ്ങേകും.

ദ്രോഗഡ മലയാളികളുടെ ഓണമഹോത്സവത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡി എം എ ടീം അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.