ക്ലയര്‍ / എന്നീസ്സ് : ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കുന്ന ഓണാഘോഷം സെപ്തംബര്‍ 18ന് സെന്റ് ഫ്‌ലാനന്‍സ്സ് കോളേജില്‍ വച്ച് നടത്തപ്പെടുന്നതാണ്.
സെപ്റ്റംബര്‍ 18ന് രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നീളുന്ന വൈവിധ്യമാര്‍ന്ന ആഘോഷങ്ങളാണ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്.
ചെണ്ടമേളത്തിന്റയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളുന്ന മാവേലി മന്നന്റെ വരവോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും തുടര്‍ന്ന് അത്തപൂകളം, തിരുവാതിര, വഞ്ചി പാട്ട്, ഡാന്‍സ്, ഗെയിംസ്, വടംവലി, ഓണസദ്യ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.
കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ടിക്കറ്റ് മുഖേന ഈ ഓണാഘോഷത്തിന്റെ ഭാഗമാകാമെന്ന് സംഘാടകര്‍ അറിയിച്ചു. ഫാമിലിയ്ക്ക് 75/- യൂറോയും വ്യക്തികള്‍ക്ക് 30 യൂറോയുമാണ് നിരക്ക്. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ മാവേലി മന്നന്‍ നേരിട്ട്
നല്‍കുന്നതാണ്. ഈ ഓണാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
നവീന്‍ : 0899404233
മിഥുന്‍ : 0894311339
ജെസ്റ്റിന്‍ :0870697949
സഞ്ജയ് :0877586494
വിഷ്ണു : 0894151595
എന്നീ നമ്പരുകളില്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.
Comments are closed.