head1
head3

കില്‍ക്കെന്നിയില്‍ ഇന്ന് ജോസഫ് മാഷിന് സ്വീകരണവും,മലയാളം മിഷന്‍ ഉദ്ഘാടനവും

കില്‍ക്കെന്നി : കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ജോസഫ് മാഷിന്, കില്‍ക്കനി മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കുന്നു. കേരളസാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിന് കില്‍ക്കെനി നെയ്ബര്‍ ഹുഡ് ഹാളില്‍ വച്ച് ഇന്ന് വൈകിട്ട് 6 മണിയ്ക്കാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.

ഇതേ യോഗത്തില്‍ വെച്ച് വളര്‍ന്ന് വരുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്ക് മലയാള ഭാഷയുടെ മാഹാത്മ്യം മനസ്സിലാക്കുവാനും, എല്ലാവരും മലയാളത്തില്‍ അക്ഷരജ്ഞാനം നേടിയെടുക്കുവാനും വേണ്ടിയുള്ള, കേരളാ സര്‍ക്കാരിന്റെ ‘മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ കില്‍ക്കെന്നിയിലെ ‘ ഔദ്യോഗിക ഉദ്ഘാടനവും നടത്തപ്പെടുന്നതാണ് .ഈ പരിപാടികളില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.